52
കൊച്ചി കോർപറേഷൻ സംഘടിപ്പിക്കുന്ന ‘ആർട്സ് സ്പേസ് കൊച്ചി’ എന്ന കൂട്ടായ്മയുടെ അടുത്ത സംഗീത പരിപാടികൾ ഈ മാസം 14ന് വൈകിട്ട് 6 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ട്, കോയിത്തറ പാർക്ക് എന്നിവിടങ്ങളിൽ അരങ്ങേറും. രണ്ടു വ്യത്യസ്ത മ്യൂസിക് ബാൻഡുകൾ ആണ് പരിപാടികൾ അവതരിപ്പിക്കുന്നത്. 17നു ചാത്യാത്ത് ക്വീൻസ് വോക് വേയിൽ വൈകിട്ട് 6 മണിക്കാണ് സംഗീത പരിപാടി നടക്കുക.
ഇത്തരം പരിപാടികൾ നഗരത്തിലെ വിവിധ പൊതു ഇടങ്ങളിൽ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തത് ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.