55
ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ സൈക്ളത്തോൺ സംഘടിപ്പിച്ചു. ‘റൈഡ് ഫോർ ഗുഡ് ഹെൽത്ത്’ എന്ന പേരിൽ സംഘടിപ്പിച്ച സൈക്ളത്തോൺ കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു നിന്നാരംഭിച് ചാത്യാത് ക്യുൻസ് വാക് വേ വഴി ചിറ്റൂരിലെ ആസ്റ്റർ മെഡിസിയിൽ സമാപിച്ചു. ഒട്ടേറെ സൈക്കിൾ പ്രേമികൾ പങ്കെടുത്ത ഈ റൈഡ് ഡി.സി.പി. ഐശ്വര്യ ഡോങ്റെ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ആസ്റ്റർ മെഡിസിറ്റി സി ഇ ഓ അമ്പിളി വിജയരാഘവൻ പങ്കെടുത്തു. ഡി സി പി യും സൈക്ളത്തോൺ ന്റെ ഭാഗമായി.
ആസ്റ്റർ മെഡിസിറ്റിയിൽ നടന്ന സമാപന ചടങ്ങിൽ സൈക്ളത്തോണിൽ പങ്കെടുത്ത സൈക്ലിസ്റ് അംഗങ്ങൾക്ക് ‘ആസ്റ്റർ അഡ്വാൻറ്റേജ് കാർഡ്’ ഡി സി പി വിതരണം ചെയ്തു.