87
മെട്രോ ഓട്ടോ ഫീഡർ സർവീസിന് തുടക്കമായി.
പേട്ട മെട്രോസ്റ്റേഷനിൽ നിന്ന് മറ്റ് സ്റ്റേഷനുകളിലേക്കുള്ള ഓട്ടോ ഫീഡർ സർവീസ് ആരംഭിച്ചു.
കൊച്ചി മെട്രോയുടെ നഗരത്തിലെ വിവിധ സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഓട്ടോ റിക്ഷാ ഫീഡർ സർവീസുകൾ പേട്ട മെട്രോ സ്റ്റേഷനിൽ നിന്നാരംഭിച്ചു കഴിഞ്ഞ ദിവസം പേട്ട സ്റ്റേഷനിൽ നടന്ന ലളിതമായ ചടങ്ങിൽ കൊച്ചി മെട്രോ സിസ്റ്റംസ് ഡയറക്ടർ ഡി കെ സിൻഹ സർവീസ് ഉൽഘാടനം ചെയ്തു. ഇതിലൂടെ 12 ഓട്ടോകൾ നഗരത്തിന്റെ 16 കേന്ദ്രങ്ങളിലേക്ക് സർവീസുകൾ നടത്തും. ഒപ്പം തന്നെ 5 ഓട്ടോകൾ സ്ഥിരം സ്റ്റേഷനിൽ ഉണ്ടാകും’ സർവീസ് സമയവും നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ രാത്രി 10 വരെ സർവീസുകൾ ലഭ്യമാണ്. ലോക് ഡൌൺ കാലത്തു പണി പൂർത്തീകരിച്ച പേട്ട സ്റ്റേഷൻന്റെ ഉഘാടനം സെപ്റ്റംബർ 7 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം ചെയ്യുകയായിരുന്നു.