ലോകം മുഴുവൻ ഒരു കറുത്ത നിഴലു പോലെ പടരുന്ന കോവിഡ്19 എന്ന മഹാമാരിയുടെ ഭീതിയിൽ മുന്നോട്ടു പോകുമ്പോഴും കുട്ടികളുടെ തുടർ വിദ്യഭ്യാസം എന്ന വലിയ കടമ്പയാണ് ഇപ്പോൾ മാതാപിതാക്കളെ അസ്വസ്ഥമാക്കുന്ന പ്രധാന പ്രശ്നം. ഈ ദുരന്തമുഖത്തു നില്കുമ്പോളും മറ്റൊരു സ്കൂൾ പ്രവേശനോത്സവത്തെ കൂടി അഭിമുഖീകരിക്കുകയാണ് നമ്മുടെ വിദ്യാർത്ഥികൾ. ജൂൺ മാസമെത്തി, കൂടെ അധ്യയന വർഷവും ആരംഭിക്കുകയാണ്. ഒന്നും നമുക്ക് മാറ്റിവെയ്ക്കാനാവില്ല. രോഗവും വ്യാധിയും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും നമ്മുടെ കുട്ടികൾക്ക് കൃത്യമായ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെ കൊച്ചി ഇൻഫോപാർക്കിലെ പ്രോഗ്രസ്സിവ് ടെകിസ് എന്ന സംഘടനാ മുന്നോട്ടു വെക്കുന്നത് വളരെ വ്യത്യസ്തമായ ഒരു ആശയമാണ്.
2019 സ്കൂൾ പ്രവേശന കാലഘട്ടത്തു “BACK TO SCHOOL” എന്ന ആശയവുമായി “പ്രോഗ്രസ്സിവ് ടെക്കീസ്” എത്തുകയും പലരുടെയും സഹായത്തോടെ വിവിധ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ ശേഖരിക്കുകകയും അത് അർഹരായ വിദ്യാർത്ഥികൾക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു കൊണ്ട് ഒരു നൂതന ആശയം പ്രാവർത്തികമാക്കുകയും ചെയ്തു. ഈ സ്കൂൾ പ്രവേശനകാലത്തു നമ്മുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കുവാൻ സാധിക്കുന്ന ഒരു സാഹചര്യമല്ല. ഈ സാഹചര്യത്തെ മറികടക്കുന്നതിനായി ‘ബാക്ക് ടു ക്ലാസ്സ്’ എന്ന ഒരു പുതിയ ആശയവുമായി “പ്രോഗ്രസ്സിവ് ടെക്കീസ്” സമൂഹത്തിനു മുൻപിലേക്ക് കടന്നു വന്നിരിക്കുന്നു.
വിദ്യാർത്ഥികൾക്ക് വീട്ടിൽ ഇരുന്നു തന്നെ പഠനം നടത്തുന്നതിനാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ സഹായസഹകരണങ്ങൾ ചെയ്തു കൊടുക്കകയാണ് ഈ പദ്ധതിയിലൂടെ. സഹായിക്കാൻ സന്മനസുള്ളവർ താഴെ പറയുന്ന അക്കൗണ്ടിലേക് സംഭാവന നൽകികൊണ്ട് ഈ പ്രവർത്തനത്തിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കു ബന്ധപെടുക: Anish Panthalani / 974449966
Gpay number: 9744499661
UPI ID: anishpanthalani@oksbi
Name: Anish Panthalani