മാറിയ വിദ്യാഭ്യാസ സാഹചര്യത്തിൽ പ്രയാസമനുഭവിക്കുന്ന തങ്ങളുടെ കുട്ടികൾക്ക് സഹായം ലഭ്യമാക്കുന്നതിന് തൃക്കാക്കര ഭാരത മാത കോളേജ് ഡിജിറ്റൽ ചലഞ്ച് പദ്ധതി നടപ്പിലാക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള പദ്ധതി ബിഷപ്പ് മാർ ആന്റണി കരിയിൽ ഉത്ഘാടനം ചെയ്തു .10 ലക്ഷം രൂപ ചിലവ് വരുന്ന പരിപാടികളാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്, ഇതിൽ 40 കുട്ടികൾക്ക് ടാബ് ലെറ്റ്, 200 കുട്ടികൾക്ക് മൂന്നു മാസത്തേക്ക് പ്രതിദിനം 2 ജിബി ഡേറ്റ , മുഴുവൻ വിദ്യാർത്ഥികൾക്കും പകുതി വിലക്ക് പുസ്തകങ്ങൾ ,എന്നിവ വിതരണം ചെയ്തു. കോളേജ് മാനേജ്മെന്റ്,പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ B0SA, പൂർവ അധ്യാപക സംഘടനയായ FORT ,PTA , കോളേജിലെ ജീവനക്കാർ എന്നിവരിൽ നിന്നാണ് തുക ശേഖരിച്ചത്. ആവശ്യക്കാരായ കൂടുതൽ കുട്ടികൾക്ക് തുടർന്നും ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സഹായങ്ങൾ വിവിധ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ലഭ്യമാക്കുന്നതിന് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. തൃക്കാക്കര ഭാരത മാത കോളേജിലെ സെമിനാർ ഹാളിൽ നടന്ന ഉത്ഘാടന ചടങ്ങിൽ മാനേജർ ഫാ.ഡോ :അബ്രാഹം ഓലിയപ്പുറത്ത് അധ്യക്ഷത വഹിച്ചു.അസി.മാനേജർ ഫാ.ബിന്റോ കിലുക്കൻ, ഡോ.ഷൈനി പാലാട്ടി ,ജോർട്ടൻ ആന്റണി, പ്രെഫ.ഫ്രാൻസിസ് ജോസഫ്, ശ്രീ.ബാവേഷ് പട്ടേൽ ,ഡോ. ഷിബി ജോൺ, ഡോ.മിനി അബ്രഹാം ,നന്ദന ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു
ഡിജിറ്റൽ ചലഞ്ചുമായി തൃക്കാക്കര ഭാരതമാതാ കോളേജ്
186