192
ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഐ ടി ജീവനക്കാരുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ടെക്കീസ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. ഇൻഫോ പാർക്ക്, ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ എന്നിവയുമായി സഹകരിച്ച് ഇൻഫോ പാർക്ക് റോഡിലും പരിസര പ്രദേശങ്ങളിലുമാണ് ക്ലീനിങ് നടത്തിയത്.
120 ലധികം വോളന്റിയേഴ്സ് ക്ലീനിങ്ങിന്റെ ഭാഗമായി.
ശുചീകരണ പ്രവർത്തനങ്ങളിൽ ഷെറാട്ടന്റെ നാല് പോയിന്റുകളിൽ നിന്നുള്ള ടീമും പങ്കുചേർന്നു. രാവിലെ 6.30 ന് ക്ലീനിംഗ് ഡ്രൈവ് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ പൂർത്തിയാക്കി.