ചമ്പക്കര പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു
മഹാരാജാസ് കോളേജ് മുതൽ പേട്ട വരെ മെട്രോ നീട്ടുന്നതിന്റെ ഭാഗമായി നിർമ്മിച്ച ചമ്പക്കര പുതിയ പാലത്തിന്റെ ഉൽഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫെറെൻസിഗിലൂടെ നിർവഹിച്ചു. നാലുവരി പാതയാക്കുന്നതിനായിട്ടാണ് പാലം പുതുക്കി നിർമ്മിച്ചത്. നഗരത്തിൽ ഡി എം ആർ സി നിർമ്മിച്ച ആറാമത്തെ പാലമാണിത്. കൊച്ചിയിലെ ജനങളുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തലായി മെട്രോ മാറിയെന്നും, മറ്റ് അനുബന്ധ പദ്ധതികളായ വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും, കിഫ്ബി വഴി 1400 കോടി കനാൽ പുനരുദ്ധീകരണത്തിനും വകയിരിത്തിയിട്ടുണ്ടെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ, ഹൈബി ഈഡൻ എം പി , പി ടി തോമസ് എം എൽ എ, മേയർ സൗമിനി ജെയിൻ, ജില്ലാ കളക്ടർ എസ് സുഹാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പാലം യാഥാർഥ്യമായതോടെ തൃപ്പുണിത്തറ ഭാഗത്തേക്കുള്ള ഗതാഗത പ്രശ്ങ്ങൾക്ക് താത്കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെട്രോയുടെ ഇൻഫോപാർക് ലൈൻ കൂടി യാതാർഥ്യമാകുന്നതോടെ കാക്കനാട് – ഇരുമ്പനം – തൃപ്പൂണിത്തറ മേഖലയിലെ വികസന പ്രവർത്തങ്ങൾ കൂടുതൽ വേഗത്തിലാകും.

