‘ചേല’ എന്നപേരിൽ ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങളുടെ വിശാലമായ ഒരു പ്രദർശനം കലൂർ എ ജെ ഹാളിൽ ആരംഭിച്ചിരിക്കുന്നു. പ്രദർശനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു. നബാർഡ് ചീഫ് മാനേജർ പി ശെൽവരാജ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
കേരളത്തിലെ തനതു വസ്ത്ര പാരമ്പര്യത്തിന്റെ പ്രതീകമാണ് ചേന്ദമംഗലം കൈത്തറി. 2018 ൽ പ്രളയം തകർത്തെറിഞ്ഞ ചേന്ദമംഗലത്തെ കൈത്തറി വിപണിയുടെ ഉജ്ജ്വലമായ തിരിച്ചു വരവ് ലോകശ്രദ്ധ നേടിയിരുന്നു. ;ചേന്ദമംഗലം കൈത്തറിയും അനുബന്ധ പ്രവർത്തന മേഖലകളും പിനീടങ്ങോട്ട് അതിജ്ജീവനത്തിന്റെ പ്രതീകമായിട്ടാണ് അറിയപ്പെട്ടു വരുന്നത്. ഈ അതിജീവന ശ്രമം തുടരുന്നതിനിടയിലാണ് കോവിഡ് എന്ന മഹാമാരി ഈ മേഖലയിൽ മറ്റൊരു പ്രഹരമായി വരുന്നത്.
കൈത്തറി മേഖല അടിമുടി മാറ്റം ആവശ്യപ്പെടുന്ന ഈ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ കൈത്തറി സഹകരണ സംഘങ്ങളെയും ചേർത്തുകൊണ്ട് N.പറവൂർ സർക്കിൾ സഹകരണ യൂണിയൻ ഫോക് ലോഗിന്റെ സഹായത്തോടെ “ചേല -CHELA (Chendamangalam Heritage of Excellence in Looms and Artisanship) എന്ന പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നു . ഇതിന്റെ ഭാഗമായി NABARD ന്റെ സഹായത്തോടെ കലൂർ AJ ഹാളിൽ മാർച്ച് 5, 6, 7 തിയതികളിലായി കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിരിക്കുന്നത്.
The Weavers of Chendamangalam Handlooms, NABARD, and The Chela project invites you to the exhibition of the finest handlooms. On March 5th, 6th, and 7th at A J Hall Kaloor. Come and support us and take home a piece of Kerala heritage.