52
കൊച്ചി കോർപ്പറേഷന്റെ നൂതന സംരംഭമായ ഹീൽ കൊച്ചിയുടെ ആഭിമുഖ്യത്തിൽ ജൈവ കാർഷികോത്സവം സംഘടിപ്പിക്കുന്നു. ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച് ഈ മാസം 11 മുതൽ 14 വരെയാണ് എറണാകുളം ടൌൺ ഹാളിൽ 4 ദിവസം നീണ്ടു നിൽക്കുന്ന മേള അരങ്ങേറുക. വൈവിധ്യമാർന്ന കാർഷിക വിളകളുടെ പ്രദർശനവും വിപണനവും ആണ് പ്രധാനമായും ഇവിടെ ഒരുക്കുന്നത്. പോഷക മൂല്യമുള്ള ഭക്ഷ്യ വസ്തുക്കൾ, മാമ്പഴ മേള, ജൈവ ഔഷധ അരിയന്നങ്ങൾ, ചക്ക, ചക്ക വിഭവങ്ങൾ, നാട്ടു രുചിയിൽ തയാറാക്കിയ ഭക്ഷ്യ വിഭവങ്ങൾ ഗുണമേന്മയുള്ള വിത്തുകൾ, വളം, ജൈവ കീടനാശിനികൾ, കീടനാശിനി നിയന്ത്രണ മാർഗങ്ങൾ എന്നിവയുടെ വിപണന സ്റ്റാളുകളും,മേളയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.