കേരള ഫുട്ബോൾ അസോസിയേഷൻ മുൻകൈ എടുത്തു നടപ്പിലാക്കുന്ന കേരള പ്രീമിയർ ലീഗ് ഫൂട്ട്ബോൾ മത്സരങ്ങൾക്ക് കൊച്ചി പ്രധാന വേദിയാകും. കൊച്ചിക്ക് പുറമേ മലപ്പുറമാണ് മറ്റൊരു വേദി. മൊത്തം 12 ടീമുകൾ മാറ്റുരുക്കന്ന മത്സര പരമ്പര ഈ മാസം പകുതിയോടെ ആരംഭിക്കും. ടൂർണമെന്റിൽ പങ്കെടുക്കാൻ പതിനാറു ടീമുകൾ അപേക്ഷിച്ചിരുന്നെവെങ്കിലും, യോഗ്യത മാനദണ്ഡങ്ങൾ വിലയിരുത്തിയ ശേഷം 4 ടീമുകളെ അവസാന പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. കൊച്ചിയിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് ആയിരിക്കും പ്രധാന വേദി. ടീമുകളെ വിവിധ ഗ്രുപ്പുകളായി തിരിച്ചായിരിക്കും മത്സരങ്ങൾ നടത്തുക. സംസ്ഥാനത്തെ പ്രമുഖ ജില്ലാ കേന്ദ്രങ്ങൾ വേദിയാക്കികൊണ്ട് മത്സരങ്ങൾ സംഘടിപ്പിക്കുവാനാണ് പ്രാരംഭ ഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് കാലഘട്ടത്തിൽ വലിയ ആൾക്കൂട്ടങ്ങൾക്കും മറ്റും ഇപ്പോഴും പലസ്ഥലങ്ങളിലും വിലക്കുള്ളതിനാൽ കൊച്ചിയിലെ തിരഞ്ഞെടുക്കപ്പെട്ട വേദികളിൽ നടത്തുന്നതാവും ഉചിതം എന്നൊരു തീരുമാനത്തിൽ സംഘാടകർ എത്തിച്ചേരുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആണ് നിലവിലെ ചാമ്പ്യന്മാർ. ഗോകുലം എഫ് സി കേരള റണ്ണർ അപ്പും.
പങ്കെടുക്കുന്ന ടീമുകൾ
1 കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
2 ഗോകുലം കേരള എഫ് സി
3 കേരള യുണൈറ്റഡ് എഫ് സി
4 ലുക്കാ എഫ് സി
5 കോവളം എഫ് സി
6 എഫ് സി കേരള
7 ഗോൾഡൻ ത്രെഡ്സ് എഫ് സി
8 മാർ അത്താനാസിയോസ് കോളേജ് കോതമംഗലം
9 കേരള പോലീസ്
10 കെ എസ് ഇ ബി
11 സാറ്റ് തിരൂർ
12 ബോസ്കോ എഫ് സി ഒതുക്കുങ്ങൽ