.
കൊച്ചി: ജനങ്ങളുമായി താഴെ തലത്തിൽ പ്രവർത്തിക്കുന്നവരും ഏറ്റവും കൂടുതൽ സൗഹാർദ്ദവും ഒപ്പം പരാതികളും കേൾക്കുന്നവരാണ് കൗൺസിലർമാരെന്ന് എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കാരിക്കാമുറി റസിഡന്‍സ് അസോസിയേഷനും ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷവും
പുതിയ കൗണ്‍സിലര്‍മാർക്ക് സ്വീകരണവും സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ധേഹം
ലോകത്തിന്റെ മോചനത്തിനായി സ്വജീവിതാർപ്പണം ചെയ്ത യേശുവിന്റെ ജനനം ,ക്രിസ്തുമസ് മനുഷ്യ മനസുകൾക്ക് പുതിയ മാറ്റങ്ങളുണ്ടാക്കുവാൻ സാധിക്കട്ടെയെന്ന് ക്രിസ്തുമസ് സന്ദേശംനൽകി കൊണ്ട് എം.കെ.സാനുമാസ്റ്റർ അഭിപ്രായപ്പെട്ടു. കൗൺസിലർമാർ ആത്മാർപ്പണമുള്ളവരാണെന്നും സമീപനത്തിൽ ഇനിയും മാറ്റങ്ങളുണ്ടാവണമെന്നും കൗൺസിലർമാരെ ആദരിച്ചുകൊണ്ട്അദ്ധേഹം തുടർന്ന് പറഞ്ഞു. സാനുമാസ്റ്റർ കേക്ക് മുറിച്ച് ക്രിസ്തുമസ് ആശംസ നേർന്നു.
ചാവറ കള്‍ച്ചറല്‍ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. കാരിക്കാമുറി റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി ശ്രീ.അനില്‍കുമാര്‍ സി.ഡി., കൗൺസിലർമാരായ മിനി ആർ.മേനോൻ ,സുനിത ഡിക്സൻ, സുധ ദിലീപ്, മനു ജേക്കബ്, കെ.കെ. ശിവൻ ,എസ്.ശശികല, മുൻ കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ ,സിനുലാർ ,അഭിലാഷ് എം.ഡി, സദാശിവൻ പി.എ., രാജഗോപാൽ സി.ജി, രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.
ഇതോടൊപ്പം കരോക്കെ ഗാനമേളയുമുണ്ടായിരുന്നു.
പുതിയ ജനപ്രതിനിധികൾക്കൊപ്പം ചാവറയിൽ ക്രിസ്റ്റമസ് ആഘോഷം.
65
previous post