കൊച്ചിയിലെ ടുറിസം രംഗത്ത് കൈവന്ന ഉണർവിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കൊച്ചിയുടെയും മധ്യ കേരളത്തിന്റെയും ചരിത്ര പരമ്പര്യം വിവരിക്കുന്ന മുസിരിസ് പ്രൊജക്റ്റും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാലും ഇപ്പോൾ ടുറിസം രംഗത്തിനായി കൈകോർക്കുന്നു. സിയാലിന്റെ ഉടമസ്ഥതിയിലുള്ള സോളാർ ബോട്ടുകൾ മുസിരിസ് ഹെറിറ്റേജ് ടുറിസം പദ്ധതിക്കായി ഉപയോഗിക്കാൻ പര്യാപ്തമാകുന്ന ഒരു പദ്ധതിയാണ് ഉടൻ നടപ്പിൽ വരാൻ പോകുന്നത്. ഇത് സംബന്ധിച്ച ധാരണാ പത്രം കഴിഞ്ഞ ദിവസം സിയാൽ എം ഡി. എസ്. സുഹാസ് ഐ എ എസ്, മുസരീസ് ഹെറിറ്റേജ് പ്രൊജക്റ്റ് എം ഡി പി എം നൗഷാദ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഒപ്പ് വെക്കുകയുണ്ടായി. ധാരണ പ്രകാരം ഈ ബോട്ടുകൾ സർക്യൂട്ട് ടുറിസം പദ്ധതിക്കായി നിശ്ചിത വരുമാനം പങ്കിട്ടെടുക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തി തുടങ്ങും. 24 പേർക്ക് ഇരുന്നു യാത്ര ചെയ്യാവുന്ന ശീതികരിച്ച മുറികളോട് കൂടിയുള്ള ഒരു സോളാർ ബോട്ട് നിലവിൽ ഈഅടുത്തകാലത്ത് നവീകരിച്ച പടിഞ്ഞാറു ഭാഗത്തുള്ള കനാലിൽ പരീക്ഷണ ഓട്ടം തുടരുന്നുണ്ട്. അടുത്ത മാസം തന്നെ പദ്ധതി പ്രാബല്യത്തിൽ വരും
An MOU has been signed between CIAL Managing Director S.Suhas IAS and Muziris Heritage Project Managing Director P.M.Nowshad to use a 24 seater solar powered electrical boat at Muziris for three years.CIAL will hand over the solar boat on October 2021.Mr. A.C.K.Nair , Director CIAL, Mr.Joseph Peter, General Manager- Commercial, Mr. Satheesh Pai Deputy General Manager Electrical, Mr.M.K.Joseph Muziris Project Limited were present at the function.