ബിരുദധാരികൾക്ക് ഇൻറ്റെൻഷിപ് പദ്ധതിയുമായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ്.
കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ദി അർബൻ ലേർണിംഗ് ഇൻറ്റെൻഷിപ് പ്രോഗ്രാം അഥവാ തുലിപ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഇൻറ്റെൻഷിപ് പരിശീലന പദ്ധതിയിലേക്ക് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് അഭ്യസ്ത വിദ്യരായ ബിരുദധാരികൾക്ക് അവസരങ്ങൾ നൽകുന്നു. വളരെ സങ്കീർണമായ ഇത്തരം ജോലികളിൽ നേരിട്ട് പ്രവർത്തി പരിചയം നൽകുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നീക്കൽ എഡ്യൂക്കേഷൻ ന്റെ സഹകരണത്തോടെ, എഞ്ചിനീയറിംഗ്, സിവിൽ, ഇലെക്ട്രിക്കൽ, ഐ ടി, ഇൻഫ്രാസ്ട്രെക്ച്ചർ മേഖലയിൽ പഠനം പൂർത്തിയാക്കിയ 25 ഓളം വിദ്യാർത്ഥികളെ വിവിധ മേഖലകളിൽ നിയോഗിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകൾക്കു മുൻപ് നഗരത്തിൽ പ്രവർത്തനസജ്ജമായ ഇന്റർഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ്റ് സിസ്റ്റത്തിലേക്കും ഉദ്യോഗാർത്ഥികളെ നീയോഗിച്ചിട്ടുണ്ട്. 2 മാസം മുതൽ ഒരു വർഷം വരെയാണ് ഈ പരിശീലന പദ്ധതിയുടെ കാലാവധി. കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗര നിർമ്മാണ പ്രവർത്തങ്ങളിൽ സഹകരിക്കുവാനുള്ള സുവർണാവസരമാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.
ആദ്യമായിട്ടാണ് കൊച്ചിൻ സ്മാർട്ട് മിഷൻ ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. പഠനം പൂർത്തിയാക്കിയ ബിരുദധാരികൾക്ക് ഇത് വളരെയധികം പ്രയോജനപ്പെടുമെന്നതിനാൽ തുടർന്നുള്ള പദ്ധതികളിലും ഈ പ്രോഗ്രാം ദിർഘീപ്പിക്കുന്നതിനു സാധ്യതകൾ ഏറെയാണ്.
താല്പര്യമുള്ള ബിരുദധാരികൾക് AICTE യുടെ തുലിപ് (TULIP) പോർട്ടലിൽ പേരും മറ്റ് വിവരങ്ങളും രജിസ്റ്റർ ചെയ്യാവുന്നതാണ്.