അക്കാഡമിക് മികവിൽ രാജ്യത്തെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സർവലാശാലകളിൽ ഒന്നായ കൊച്ചി ശാസ്ത്ര സർവകാലശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘാഷങ്ങൾക്ക് ഇന്നലെ ആരംഭമായി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ വ്യവസായ – നിയമ വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എ യുമായ പി രാജീവ് ആഘോഷ പരിപാടികളുടെ ഉൽഘാടനം നിർവഹിച്ചു ചടങ്ങിൽ കൊച്ചി മേയർ എം അനിൽകുമാർ, കുസാറ്റ് വി സി ഡോ. കെ എൻ മധുസൂദനൻ മറ്റു സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സുവർണ്ണ ജൂബിലി ആഘോഷനിറവിൽ സർവ്വകലാശാലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിന് സഹായകമായ രീതിയിൽ ആവശ്യമായ ഗവേഷണങ്ങൾ നടത്താനും പുതിയ കോഴ്സുകൾ തുടങ്ങാനും അനുബന്ധിത കേന്ദ്രങ്ങൾ സ്ഥാപിക്കാനുമുള്ള നടപടികൾ ക്രമങ്ങൾക്കും തുടക്കമായി. അടുത്ത അഞ്ചു വർഷ കലാപരിധിക്കുളിൽ ഇവ പൂർത്തീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കാലാനുസൃതമായി തൊഴിൽ സംബന്ധമായാ ചെറുതും വലുതുമായ വിവിധ കോഴ്സുകളും മുഖ്യ പരിഗണനാ വിഷയമാണ്. ഇതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പ്രതിരോധ വകുപ്പുമായി സഹകരിച്ച് എം ടെക് ഇൻ ഡിഫെൻസ് സ്റ്റഡീസ് എന്ന കോഴ്സ്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശാസ്ത്ര – സാങ്കേതിക വിഷയങ്ങളിൽ നയരൂപവത്കരണ മാനദണ്ഡങ്ങൾ തയാറാക്കൽ, ഇത് സംബന്ധിച്ച ഗവേഷണം നടത്താനും ഉന്നതാധികാര ചർച്ചകൾ നടത്താനും ഉതകും രീതിയിൽ ഒരു കേന്ദ്രം എന്നത് മറ്റൊരു പരിഗണനാ വിഷയമാണ്. വിവിധ വിഷയങ്ങളിലെ പഠനങ്ങളും ഗവേഷണങ്ങളും ഒരുമിപ്പിച്ചു കോർത്തിണക്കാൻ സഹായിക്കുന്ന സെന്റർ ഫോർ ഇന്റ്റർ ഡിസിപ്ലിനറി സ്റ്റഡീസ് ആൻഡ് ഇന്നോവേഷൻ കേന്ദ്രം ഏറെ കാലമായി സർവകലാശാല അധികൃതർ ആഗ്രഹിക്കുന്ന ഒന്നാണ്. നിലവിൽ 20 കോടി ചിലവിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ് ആൻഡ് ഡേറ്റ സെന്റർ ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണ്. ചാൻസല്ലേഴ്സ് അവാർഡ് തുക ഉപയോഗിച്ച് ലോക നിലവാരത്തിലുള്ള അൾട്രാ ഫാസ്റ്റ് ലേബർ ഫെസിലിറ്റി സെന്ററും സ്വപ്ന പദ്ധതികളിൽ ഉൾപ്പെടുന്നു. രാജ്യത്തെ മറ്റു സർവകലാശാലകളിൽ നിന്ന് കുസാറ്റിനെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം മറീൻ സയൻസ് പൂർണമായി ഉൾപ്പെടുത്തിയ ഏക ക്യാമ്പസ് എന്ന ഖ്യാതിയാണ്.
1971 ജൂലൈ 10 നാണ് ‘യൂണിവേഴ്സിറ്റി ഓഫ് കൊച്ചി’ എന്ന പേരിലെ ഒരു സ്വതന്ത്ര സർവകലാശാലയുടെ പ്രവർത്തനത്തിന് തുടക്കമായത്. 1975 ൽ ഇലക്ട്രോണിക്സ് വിഭാഗവും തൊട്ടടുത്ത വർഷം ഇൻഡസ്ട്രിയൽ ഫിഷറീസ്, രസതന്ത്രം, വിദേശ ഭാഷ കോഴ്സുകൾ എന്നിവയെല്ലാം ആരംഭിച്ചു. കൂടുതൽ; ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി കൊണ്ട് ‘കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല’ എന്ന ഔദ്യോഗിക പേരിലും ‘കുസാറ്റ്’ എന്ന ചുരുക്ക പേരിലേക്കും പരിണമിച്ചത് 1986 ൽ ആയിരുന്നു. നീണ്ട ഇടവേളക്ക് ശേഷം 1995 ൽ എഞ്ചിനീയറിംഗ് ബിരുദ ക്ലാസുകൾക്കും ആരംഭമായി. നിലവിൽ കുസാറ്റിൽ 108 കോഴ്സുകളും 28 വിവിധ വിഭാഗങ്ങളും മറ്റ് 26 സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.