വലിയ മേളകളും മെഗാ ഇവെന്റുകളും നഗര ഹൃദയഭാഗത്ത് നിന്ന് മറ്റ് പ്രധാന സ്ഥലങ്ങളിൽ കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കാക്കനാട്ട് ഒരു രാജ്യാന്തര പ്രദർശന വിപണന കേന്ദ്രം രണ്ട് വർഷത്തിനുള്ളിൽ സജ്ജമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു ഇതിനായി കണ്ടുവച്ചിരിക്കുന്ന പദ്ധതി പ്രദേശം വ്യവസായ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം സന്ദർശിച്ചു. രണ്ടു ഘട്ടങ്ങളിലായി 70 കോടി രൂപ ചിലവിഴിച് കേന്ദ്രം സ്ഥാപിക്കുന്നതിനായി 15 ഏക്കർ സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്. ഡൽഹിയിലെ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ പ്രദർശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലായിരിക്കും കാക്കനാട്ടെ കേന്ദ്രവും നിലവിൽ വരിക. അടുത്ത 20 – 24 മാസങ്ങൾക്കുളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്ഥിരം പ്രദർശന വിപണന മേളകൾക്കായി ലക്ഷ്യമിടുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 30 കോടി ആയിരിക്കും ചിലവാക്കുക. മാത്രമല്ല ജില്ലയിലെ ചെറുതും വലുതുമായ വ്യവസായ ശാലകളിലെ ഉത്പന്നങ്ങൾക്ക് വിശാലമായ വിപണിയാണ് ഇത് വഴി ലഭിക്കുക.വ്യാപാരികളുടെയും ഉല്പാദകരുടെയും വിതരണകാരുടെയുമെല്ലാം ഒരു സ്ഥിരം സംഗമ വേദിയാക്കി കൊണ്ട് ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുവാനാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിൽ കൈത്തറി, കരകൗശല പരമ്പരാഗത മേഖലയിലെ ഉത്പന്നങ്ങൾക്കു കൂടി പ്രയോജനം ഉണ്ടാകുന്ന രീതിയിലായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. പദ്ധതി മേഖലയിലെ മന്ത്രിയുടെ സന്ദർശനത്തെ കിൻഫ്ര ആം ഡി സന്തോഷ് കോശി തോമസ്, മധ്യ മേഖ ല മേധാവി പി ബി അമ്പിളി തുടങ്ങിയവർ അനുഗമിച്ചു.
രണ്ട് വർഷത്തിനുള്ളിൽ കാക്കനാട്ട് രാജ്യാന്തര വിപണന കേന്ദ്രം.
63
previous post