കൊച്ചിയിൽ ഇനി ‘ഷെയർ ഓട്ടോ’കളിൽ യാത്ര ചെയാം.
രാജ്യത്തെ മെട്രോ നഗരങ്ങളിൽ വർഷങ്ങൾക്ക് മുൻപുതന്നെ നടപ്പിലാക്കി ഇപ്പോഴും തുടർന്ന് കൊണ്ട് പോരുന്ന ഷെയർ ഓട്ടോ പദ്ധതി കൊച്ചി നഗരത്തിലും നടപ്പിലാക്കാൻ ധാരണയായി. നഗരത്തിലെ പൊതുഗതാഗത സംവിധാന സൗകര്യങ്ങൾ എത്തിച്ചേരാതെ നഗരത്തിലെ ഉൾപ്രദേശങ്ങളെ നിലവിലെ പൊതു ഗതാഗത സംവിധാനങ്ങളുമായി കൂട്ടിയിണക്കുന്ന പദ്ധതിയാണിത്. മുൻനിശ്ചയ പ്രകാരമുള്ള റൂട്ടുകളിലൂടെ നിശ്ചിത യാത്ര നിരക്ക് അടിസ്ഥാനമാക്കിയാണ് ഇ -ഓട്ടോ റിക്ഷ സർവീസ് നടപ്പിലാക്കുക. ഇത് സംബന്ധിച്ച ധാരണപത്രം കഴിഞ്ഞ ദിവസം കൊച്ചി മേയർ സൗമിനി ജയിനും എറണാകുളം ജില്ലാ ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘം പ്രതിനിധികളും ഒപ്പു വെച്ചു. കൊച്ചി കോർപറേഷനും എറണാകുളം ജില്ലാ ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘവും സംയുക്തമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് പ്രകാരം ഫോർട്ട് കൊച്ചി, കടവന്ത്ര, എളംകുളം എന്നീ മൂന്നിനടങ്ങളിലായി പൈലറ് പദ്ധതി പ്രകാരം 100 ഇ ഓട്ടോകൾ ഓടിത്തുടങ്ങും. ഇതിലൂടെ പരിസ്ഥിതി സൗഹാർദ്ദ-കാർബൺ എമിഷൻ കുറച്ചുള്ള ഗതാഗത സംവിധാനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിലേക്കാണ് നഗരം കാലെടുത്തു വെക്കുന്നത്. ഇന്ത്യ – ജർമ്മൻ സംയുക്ത സംരംഭമായ സ്മാർട്ട് എസ് യൂ ടി പിന്തുണയോടെ കഴിഞ്ഞ വർഷം ജൂലൈയിലാണ് ഷെയർ – ഇ – ഓട്ടോ പദ്ധതി വിഭാവനം ചെയ്തത്. മാത്രമല്ല ഇ ഓട്ടോകൾ വാങ്ങുന്നതിനുള്ള സബ്സിഡിയും മറ്റ് സൗകര്യങ്ങളും, സാമ്പത്തിക സഹായവും ജർമ്മൻ ഏജൻസിയായ ജി ഐ ഇസഡ് നൽകും.
നഗരത്തിലെ പൊതുഗതാഗത സംവിധാന സൗകര്യങ്ങൾ എത്തിച്ചേരാതെ നഗരത്തിലെ ഉൾപ്രദേശങ്ങളെ നിലവിലെ പൊതു ഗതാഗത സംവിധാനങ്ങളുമായി കൂട്ടിയിണക്കുന്ന പദ്ധതിയാണിത്. ഉദാഹരണത്തിന് നിലവിൽ കടവന്ത്ര – കൊച്ചു കടവന്ത്ര റൂട്ടിലെ യാത്രക്കാർക്ക് ഇപ്പോൾ മെട്രോയോ ബസ്സോ പിടിക്കണമെങ്കിൽ കടവന്ത്ര ജങ്ക്ഷനിൽ വരാൻ ഒരു ഓട്ടോറിക്ഷയിൽ കിലോമീറ്റർ പ്രകാരം നിശ്ചയിച്ചിരിക്കുന്ന തുക കൊടുത്തുകൊണ്ട് കൊണ്ട് മാത്രമേ സാധ്യമാകൂ. ഈ പദ്ധതി നിലവിൽ വരുകയാണെങ്കിൽ ഈ റൂട്ടിൽ ഓട്ടോകൾ നിശ്ചിത ഇടവേളകളിൽ സർവീസ് നടത്തി വിവിധ യാത്രക്കാരെ ഓരോ ഓട്ടോയിലും കയറ്റി അവരിൽ നിന്ന് കിലോമീറ്റർ അടിസ്ഥാനമാക്കി മൊത്തം തുകയുടെ ഒരു ഷെയർ മാത്രമേ കൊടുക്കേണ്ടി വരുന്നുള്ളൂ. നിലവിലെ 30 രൂപ ഓട്ടത്തിന് ഒരു യാത്രക്കാരന് ചിലപ്പോൾ 10 രൂപ മാത്രമോ അതിൽ കുറവോ ആകാം പണമായി നൽകേണ്ടി വരിക. പൊതുഗതാഗത സംവിധാനത്തിന് കൂടുതൽ കരുത്ത് പകരുന്ന ഈ സംവിധാനം നഗരത്തിന്റെ മറ്റു മേഖലകളിലേക്കും വൈകാതെ വ്യാപിപ്പിക്കും.