കേന്ദ്ര ഭവന-നഗരവികസന മന്ത്രാലയത്തിന്റെ അർബൻ മൊബിലിറ്റി ഇന്ത്യ കോൻഫറൻസ് അംഗീകാരം എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന് ലഭിച്ചു. പൊതുഗതാഗത ശാക്തികരണവും ഓട്ടോ തൊഴിലാളി ക്ഷേമവും നൂതന സാങ്കേതിക വിദ്യ വഴി സമനയിപ്പിച്ച മികവിനാണ് ദേശീയ അംഗീകാരം ലഭിച്ചത്. കോവിഡ് കാലത്ത് നടപ്പിലാക്കിയ പൊതുഗതാഗത സംവിധാനങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ സ്തുത്യർഹ സംരഭം എന്ന വിഭാഗത്തിലാണ് സംഘത്തെത്തേടി അംഗീകരമെത്തിയത്. 6 വത്യസ്ത രാഷ്ട്രീയ ചായവുകളുള്ള ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മയായ ഈ സഹകരണ സംഘത്തിന്റെ തുടക്കം കൊച്ചി മെട്രോയുടെ പിന്തുണയോടുകൂടിയായിരുന്നു. സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജസ്വലത കൈവന്നത് ജർമൻ സംരംഭമായ ജി ഐ സെഡ് സ്മാർട്ട് എസ്.യു.ടി പദ്ധതി കൊച്ചി നഗരസഭയുടെ നേത്രത്വത്തിൽ സഹകരണ സംഘത്തെ ഏറ്റെടുത്തപ്പോൾ മുതലാണെന്നു പ്രസിഡന്റ് എം. സി.സ്വമന്ത ഭദ്രനും സെക്രട്ടറി കെ.കെ ഇബ്രാഹിംക്കുട്ടിയും പറയുന്നു.എസ്.യു.ടി. പദ്ധതിയുടെ ഭാഗമായി സംഘാഗൾക്കാവിശ്യമായ പരിശീലനം, 320 ഓട്ടോറിക്ഷകളിൽ സുരക്ഷാ ക്യാബിൻ സേപ്പറേറ്റർ, 100ഫീഡർ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ വാങ്ങാനുള്ള ധനസഹായം എന്നിവ ലഭിച്ചു.
ദേശീയ അംഗീകാര നിറവിൽ എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘം.
92