വളരെ നീണ്ട ഇടവേളയ്ക്കു ശേഷം എറണാകുളം ചിൽഡ്രൻസ് പാർക്ക് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. മുൻനിശ്ചയപ്രകാരമാണ് നവീകരണ ജോലികൾ ഒട്ടുമിക്കവയും പൂർത്തിയായ കുട്ടികളുടെ പാർക്ക് ശിശുദിനത്തിന് തന്നെ തുറന്നു പ്രവർത്തനം പുനരാരംഭിച്ചത്. അറ്റുകുറ്റ പണികൾക്കും മറ്റുമായി ഏതാണ്ട് മൂന്നു വർഷമായി പാർക്ക് അടഞ്ഞു കിടക്കുകയായിരുന്നു. കോവിഡും ലോകഡൗണുകളും പാർക്ക് വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിന് തടസമായി. കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ പാർക്കിൽ നിരവധി സജ്ജീകരണങ്ങൾ തയാറാക്കിയിട്ടുണ്ട്. മതിലുകളും മറ്റും ആകർഷകമായ ചുവര്‍ചിത്രങ്ങളാൽ ഭംഗിയയാക്കിയിരിക്കുന്നു. കുട്ടികൾക്കായി വ്യത്യസ്ത റൈഡുകളും ഇവിടെ തയാറാക്കിയിട്ടുണ്ട്.
ദീർഘകാലമായി അടഞ്ഞു കിടന്നതിനാൽ പാർക്കിൽ പലഭാഗത്തും പുല്ലും മറ്റും ക്രമാതീതമായി വളർന്നു പുതു സജ്ജീകരണങ്ങൾ നശിക്കുവാനുള്ള സാധ്യത കൂടുതലാണ് ഇതുവരെ നവീകരണത്തിനായി ഏതാണ്ട് 4 കോടി രൂപയോളം ചിലവായതായി കണക്കാക്കപ്പെടുന്നു.