പലർക്കും ജന്മ നക്ഷത്രം ഏതെന്ന കാര്യത്തിൽ നല്ല നിശ്ചയമുണ്ട് എന്നാൽ ജന്മ നക്ഷത്രത്തിന്റെ വൃക്ഷം ഏതാണെന്ന് ഒരു പിടിയുമുണ്ടാവില്ല. ചിലർക്കു വൃക്ഷത്തിന്റെ പേര് അറിയാം എന്നാൽ കണ്ടാൽ തിരിച്ചറിയാൻ സാധിക്കില്ല. ജന്മ നക്ഷത്ര വൃക്ഷ തൈകൾ പരിചയപ്പെടുവാനും വാങ്ങുവാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി ജില്ലാ ടുറിസം പ്രമോഷൻ കൗണ്‍സിലിന്റെ സഹകരണത്തോടെ ഒരു പ്രദർശന – വിപണന മേള എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള ടുറിസ്റ് ഡെസ്ക് പവിലിയനിൽ സജ്ജമാക്കിയിരിക്കുന്നു, അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ തൈകൾ ഇവിടെ ലഭ്യമാണ് 27 നാളുകൾക്കും ഓരോ തൈകൾ വീതമാണുള്ളത് തൈ ഒന്നിന് 200 രൂപയാണ് വില. ഫോണിൽ വിളിച്ചു നക്ഷത്രമേ ഏതാണെന്ന് പറഞ്ഞാൽ; അതിനനുസരിച്ചു വൃക്ഷ തൈകൾ സൗകര്യപ്പെടുത്തി വെക്കുന്നതാണ് പ്രഥമ ശുസ്രൂഷ ഔഷധ സസ്യമായ പഴുതാര ചെടിയും പ്രദർശനത്തിനും വില്പനക്കുമായി ലഭ്യമാണ്. പ്രദർശനം ഈ മാസം അവസാനം വരെയുണ്ടാകും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം സമയം. ഫോൺ- 9847044688.
ടുറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ജന്മവൃക്ഷ തൈകളുടെ വിപണമേള
61
previous post