63
എന്നും വ്യത്യസ്ത പാതയിലൂടെ സഞ്ചരിക്കുന്ന എറണാകുളം കുടുംബശ്രീ മിഷൻ, ബ്രാൻഡെഡ് മാസ്ക്ക് നിർമ്മാണ രംഗത്തേക്ക് കടന്നിരിക്കുന്നു. എറണാകുളം ജില്ലാ ടെയ്ലറിംഗ് കൺസോർഷ്യം അംഗങ്ങൾ K 19 എന്ന ബ്രാൻഡിലാണ് മാസ്ക്കുകൾ നിർമ്മിച്ചു വിതരണം ചെയ്യുന്നത്.
മാസ്ക്കുകളുടെ വിപണന ഉത്ഘാടനം കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കളക്ടർ എസ് സുഹാസ് നിർവ്വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രഞ്ജിനി എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ റജീന T M , കൺസോർഷ്യം അംഗങ്ങളായ രഹന , ജുബിന എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മാസ്ക്കുകൾ ലഭിക്കാൻ – 8547378791, 9946736480 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.