എറണാകുളം പബ്ലിക് ലൈബ്രറിയും ഹൈ ടെക് ആയി.
അടച്ചിടൽ വിരസത മറികടക്കാൻ ഓൺലൈൻ പ്രഭാഷണങ്ങൾ
കോവിഡ് പ്രതിസന്ധിയും അതിനെ തുടർന്നുണ്ടായ ലോക് ഡൗണുകളും അനന്തമായി നീണ്ടുപോയി കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ മാറ്റത്തിന്റെ പാതയിലേക്ക് ചുവടുവെച്ചിരിക്കുകകയാണ് എറണാകുളം പബ്ലിക് ലൈബ്രറിയും. തുടർച്ചയായി സാംസ്കാരിക പരിപാടികൾ നടന്നു കൊണ്ടിരുന്ന പബ്ലിക് ലൈബ്രറി ഹാൾ മാർച്ച് മധ്യത്തോടെ കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് നിശബ്ദമാത്. സ്ഥിരം അംഗങ്ങൾക്കും വായന പ്രേമികൾക്കും നിരാശയുടെ ചില മാസങ്ങളാണ് കടന്നു പോയത്. ഇതിനിടയിൽ പല മേഖലകളിലും ഓൺലൈൻ ഒത്തുചേരലുകളും വെബ്ബിനാറുകളുമൊക്കെ സജീവമായത് മാറി ചിന്തിക്കുവാൻ ഇടനൽകി. കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണ പരിപാടി – ‘പാമുക്കിന്റെ തുർക്കിയിലേക്ക് ഒരു യാത്ര’ എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രം ഈ വ്യത്യസ്ത ഒത്തുചേരലിന്റെ കന്നി സംരംഭം മാത്രം. നോബൽ സമ്മാന ജേതാവ് കൂടിയായ വിഖ്യാത സാഹിത്യകാരൻ ഓർഹൻ പാമുക്കിന്റെ സാഹിത്യ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം നയിച്ചത് ഡോക്ടർ പ്രിയ കെ നായർ ആയിരിന്നു. ഇത്തരത്തിൽ വ്യത്യസ്തമാർന്ന കൂടുതൽ പ്രഭാഷണങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് അധികൃതർ.