കോവിഡ് മൂലമുണ്ടായ നീണ്ട അടച്ചിടലിനു ശേഷം പുതു മോടിയോടെ, ഒട്ടേറെ പരിഷ്കാരങ്ങളോടെ എറണാകുളം ലൈബ്രറി വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങി. ലൈബ്രറിയുടെ ഭാഗമായ ഡിജിറ്റൽ ലൈബ്രറി വിഭാഗത്തിന്റെ ഉൽഘാടനം മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം നിർവഹിച്ചു. ഏറെ നാൾ അടഞ്ഞു കിടന്നതിനാൽ സന്ദർശകർക്കും മറ്റും ബുദ്ധിമുട്ടില്ലാതെ ലൈബ്രറിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചു. രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന റഫറൻസ് ലൈബ്രറിയും റീഡിങ് റൂമും അൽപ്പം വീതിയും വിസ്താരവും കൂട്ടി പുനഃക്രമീകരിച്ചിട്ടുണ്ട്. നവികരണത്തിനു ശേഷം രണ്ടാം നിലയുടെ പകുതി ഭാഗവും ഇപ്പോൾ റെഫെറെൻസ് റൂമായി മാറിയിരിക്കുന്നു. 12 കോടിയോളം സാഹിത്യ രചനകളും ഓഡിയോ – വീഡിയോ രചനകളും വിരൽത്തുമ്പിലെത്തുന്ന വിസ്മയ ലോകമാണ് എറണാകുളം പബ്ലിക് ലൈബ്രറിയിൽ പുതുയതായി തുടങ്ങിയ ഡിജിറ്റൽ ലൈബ്രറി. ഒരേ സമയം 5 പേർക്ക് ഇവിടുത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കും. ലാപ് ടോപുമായി വരികയാണെങ്കിൽ 15 പേർക്ക് മാത്രമായി ഈ സൗകര്യങ്ങൾ നിജപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിഭവ – വിജ്ഞാന ശേഖരങ്ങൾ ഉപയോഗിക്കുവാൻ സാധിക്കും. ഫെഡറൽ ബാങ്ക് ഹോർമിസ് ഫൌണ്ടേഷൻ വഴി പൊതുനന്മ ഫണ്ട് ഉപയോഗിച്ചാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്.
കൊച്ചിയുടെ വായനാലോകത്തിന് പുതുഭാവം.
81
previous post