66
കഴിഞ്ഞ ഒരാഴ്ചയായി ലുലു മാളിൽ നടന്നു വരുന്ന ഫ്ലവർ ഷോക്ക് നാളെ സമാപനം. ആയിരത്തിൽ അധികം ചെടികളുടെയും വ്യത്യസ്ത അലങ്കാര പൂക്കളുടെയും വിപുലമായ പ്രദർശനമാണ് തയാറാക്കിയിരിക്കുന്നത്. ഇത് കൂടാതെ ഹോർട്ടി കൾച്ചർ, ഫ്ലോറി കൾച്ചർ, ലാൻഡ്സ്കേപ്പ്, ഗാർഡനിങ്, ബൊട്ടാണിക് വിഭാഗത്തിലുള്ള ചെടികൾ, ഹെർബൽ ചെടികൾ, വളങ്ങൾ എന്നിവഎല്ലാം പ്രദർശന മേളയിലുണ്ട്. ഇത് കൂടാതെ ഫ്ലോറൽ ഇൻസ്റ്റലേഷൻ, ഫോട്ടോ ബൂത്ത്, സഹയാഹ്നങ്ങളിൽ സംഗീത പരിപാടകളും സംഘടിപ്പിക്കുന്നുണ്ട്.. എറണാകുളം, കോട്ടയം, തൃശൂർ, പത്തനംതിട്ട എന്നിവടങ്ങളിലെ പ്രാദേശിക വില്പനക്കാരാണ് മേളയിൽ പ്രധാനമായും പങ്കെടുക്കുന്നത്. രാവിലെ 10 മണി മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം.