കൊച്ചി മെട്രോ സർവിസ് കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളോട് ചേർന്ന് സൂപ്പർ മാർക്കറ്റുകൾ തുടങ്ങാൻ പദ്ധതിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ആലുവ, എളംകുളം, വൈറ്റില എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകളിൽ ഇതിനാവശ്യമായ സ്ഥലസൗകര്യം ലഭ്യമാണ്. പ്രാരംഭ കണക്കു പ്രകാരം ഏറ്റവും ചരുങ്ങിയത് 3000 ചതുരശ്ര അടി സ്ഥലമാണ് സൂപ്പർ മാർക്കറ്റിനായി നിലവിൽ മാറ്റിവെക്കുന്നത്. ഇതിനായി കൊച്ചിൻ ഷിപ്യാർഡിലെ സൂപ്പർ മാർക്കറ്റിന്റെ മാതൃകയും പ്രവത്തനരീതിയുമാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്.
ആലുവ സ്റ്റേഷനിൽ മാത്രം ഏതാണ്ട് 5000 ചതുരശ്ര അടി സ്ഥലം ലഭ്യമാണ്. കുസാറ്റ്, കലൂർ സ്റ്റേഷനുകളോട് ചേർന്ന് 30 മുതൽ 40 സെൻററ്റു വരെ ഭൂമി ലഭ്യമാണ്. പദ്ധതിയിൽ താല്പര്യമുള്ളവർക്ക് ആവിശ്യമെങ്കിൽ സ്ഥലം പാട്ടത്തിനു നൽകും. നടത്തിപ്പ് ചുമതലകളിൽ ആവിശ്യമെങ്കിൽ പങ്കു ചേരാനും കെ എം ആർ എൽ തയാറേയേക്കും. ഇതോടൊപ്പം മറ്റു അനുബന്ധ കച്ചവട സ്ഥാപനങ്ങളും പ്രവർത്തന സജ്ജമാകുവാൻ സാധിക്കുമോ എന്നൊരു ആലോചനയും ഒരു ഭാഗത്തു നടക്കുന്നുണ്ട്. സ്റ്റേഷനുകളിൽ ഉള്ളിലും വെളിയിലുമായി ഒട്ടേറെ സ്ഥലസൗകര്യങ്ങൾ ഉള്ള കെ എം ആർ എൽ അവയെല്ലാം വരുമാനം വർധിപ്പിക്കുവാനുള്ള സാദ്ധ്യതകൾ ആണ് ആരായുന്നത്.