ഇന്നോവേഷൻ ഗ്രാൻഡ് പദ്ധതിയിലേക്ക് സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം
കേരള സർക്കാർ മുൻകൈ എടുത്തുകൊണ്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി സംഘടിപ്പിക്കുന്ന ഇന്നോവേഷൻ ഗ്രാൻഡ് പദ്ധതിയിലേക്ക് പുതു സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും അപേക്ഷ സമർപ്പിക്കാം. സംരംഭങ്ങൾക് സ്റ്റാർട്ടപ്പ് മിഷൻ അംഗത്വം അഥവാ യൂണിക് ഐഡി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. പ്രാഥമിക ഘടനയിലുള മികച്ച ആശയങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള ഐഡിയ ഗ്രാന്‍ഡ് ലഭിക്കും. എന്നാൽ മുൻപ് ഗ്രാൻഡ് ലഭിച്ചവരുടെ അപേക്ഷകൾ പരിഗണിക്കില്ല. മറ്റൊരു ക്യാറ്റഗറി പ്രോഡക്റ്റ് ഗ്രാൻഡ് ആണ്. ഉത്പന്നങ്ങൾ അന്തിമ രൂപത്തിൽ പുറത്തിറക്കുന്നവർക്ക് മാത്രം ലഭിക്കുന്ന ഈ ഗ്രാന്റിന്റെ മൂല്യം 7 ലക്ഷം രൂപയാണ്. നിലവിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ കൂടുതൽ വളർച്ച കൈവരിക്കുവാൻ സഹായകമാകുന്ന സ്കെയിൽ -അപ്പ് ഗ്രാൻഡ് പ്രകാരം 12 ലക്ഷം രൂപവരെ ലഭ്യമാകും.
അപേക്ഷകൾ അയക്കേണ്ട അവസാന തിയതി ഒക്ടോബർ 23. ഷോർട് ലിസ്റ്റ് ചെയ്ത പട്ടിക നവമ്പർ 1 ന് പുറത്തിറക്കും.
അപേക്ഷ സമർപ്പിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
www.bit.ly/ksuminnovdrive