ദക്ഷിണേന്ത്യയിലെ തന്നെ ഏക സംസ്ഥാന ഫുട്ബാൾ ലീഗായ കേരള പ്രീമിയർ ലീഗിന് കൊച്ചി മഹാരാജാസ് കോളേജി ഗ്രൗണ്ടിൽ ആരംഭമായി. ഇത്തവണ രണ്ടു വേദികളിലായിട്ടാണ് മാസരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയം ആണ് മറ്റൊരു വേദി. ഇത് ടൂര്ണമെന്റ്റിന്റെ ഏഴാം പതിപ്പാണ്. വിദേശ ലീഗ് മത്സരങ്ങളുടെ മാത്രകയിൽ കാണികളുടെ സൗകര്യം കൂടി കണക്കിലെടുത്തു കൊണ്ടാണ് മത്സരങ്ങൾ നടക്കുക. ശനിയും ഞായറും മാത്രമായിരിക്കും കളികൾ ഉണ്ടാവുക. രണ്ടു ദിവസങ്ങളിലും വൈകുനേരങ്ങളിൽ 4 മണിക്കായിരിക്കും മഹാരാജാസ് ഗ്രൗണ്ടിൽ മത്സരങ്ങൾ ആരംഭിക്കുക. കോവിഡ് ഭീഷിണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഹോം ആൻഡ് എവേയ് മത്സര ക്രമങ്ങളെ കുറിച്ച് സംഘാടകർ ആലോചിച്ചിട്ടില്ല. രാംകോ ഗ്രൂപ്പ് ആണ് കെ പി ൽ പ്രായോജകർ. രാജ്യത്തിനകത്ത് ഇപ്പോൾ ഐ എസ് എൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന നിരവധി താരങ്ങൾ കെ പി എൽ ൽ നിന്ന് വന്നവരാണ്
പങ്കെടുക്കുന്ന ടീമുകൾ
ഗ്രൂപ്പ് എ
ബോസ്കോ ഒതുക്കുങ്ങൽ
ഗോകുലം കേരള എഫ് സി
കേരള പോലീസ്
എഫ് സി കേരള
സാറ്റ് തിരൂർ
ഗ്രൂപ്പ് ബി
എം എ ഫുട്ബാൾ അക്കഡമി
ഗോൾഡൻ ത്രെഡ്സ് എഫ് സി
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
കെ എസ് ഇ ബി
കേരള യുണൈറ്റഡ് എഫ് സി
കോവളം എഫ് സി