സ്വകാര്യ സി എൻ ജി ബസുകൾ കൊച്ചിയിൽ ഓടിത്തുടങ്ങുന്നു.
സംസ്ഥാനത്തെ ആദ്യ സ്വകാര്യ സി എൻ ജി ബസ് കൊച്ചിയുടെ നിരത്തുകളിൽ സർവീസ് തുടങ്ങി. പൂത്തോട്ട – ഹൈക്കോർട്ട് റൂട്ടിൽ ഓടുന്ന ‘എൻപീസ് എന്ന ബസാണ് പരിസ്ഥിതി നിയമങ്ങൾക്കനുസൃതമായി സർവീസ് ആരംഭിച്ച ആദ്യപ്രൈവറ്റ് ബസ് എന്ന ബഹുമതിക്ക് അർഹമായത്. ഈ ബസ് ആറു മാസം മുൻപ് തന്നെ സി എൻ ജി യിലേക്ക് മാറ്റിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതലാണ് സർവീസ് തുടങ്ങിയത്. ഓടിത്തുടങ്ങിയപ്പോഴാകട്ടെ ഡീസലിൽ ഓടിയതിനേക്കാൾ ദിവസം 1000 രൂപ ലാഭം കൂടുതലാവുകയും ചെയ്തു. നിലവിൽ ഡൽഹിയിൽ കൊണ്ടുപോയിട്ടാണ് ബസുകൾ സി എൻ ജി യിലേക്ക് മാറ്റുന്നത്. ചിലവ് 4 ലക്ഷം രൂപയോളം വരും. വൈകാതെ രണ്ടു സി എൻ ജി ബസുകൾ കൂടി ഉടൻ കൊച്ചിയിലെ നിരത്തുകളിൽ സർവീസ് തുടങ്ങും. ഒന്ന് ആലുവ – തൃപ്പുണിത്തറ റൂട്ടിലും മറ്റൊന്ന് വൈറ്റില – വൈറ്റിലെ സർവീസുമായിരിക്കും തുടങ്ങുക. കെ എസ് ആർ ടി സി ബസുകൾക്ക് സി എൻ ജിയിലേക്കു മാറ്റാൻ ഫണ്ട് അനുവദിച്ചിരിക്കുന്നത് പോലെ സ്വകാര്യബസുകൾക്ക് സബ്സിഡിയോ പലിശരഹിത വായ്പ്പയോ അനുവദിക്കണെമെന്നുള്ള പ്രൈവറ് ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ്റെ ദീർഘകാലമായുള്ള അപേക്ഷ ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല.