കൊച്ചി മെട്രോ സ്റ്റേഷൻ കോമ്പോണ്ടിൽ ഇനി മുതൽ പൊതു ജനങ്ങൾക്കും അവരവരുടെ സൈക്കിളുകൾ പാർക്ക് ചെയ്യാം. മോട്ടോർ വാഹനങ്ങൾക്കു മാത്രമാണ് പാർക്കിംഗ് സൗകര്യം മുമ്പുണ്ടായിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായതിനെ തുടർന്ന് മെട്രോക്കുള്ളിൽ സൈക്കിളുകളുമായി യാത്ര ചെയ്യാൻ മുൻപ് അനുമതി നൽകിയിരുന്നു.
മാത്രമല്ല കൊച്ചി മെട്രോയും കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡും ചേർന്ന് നഗരത്തിൽ 1000 ത്തോളം സൈക്കിളുകൾ എത്തിക്കാനുള്ള ബ്രിഹത്തായ ഒരു പദ്ധതിയും ഒരുക്കുന്നുണ്ട്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ മെട്രോക്ക് പുറത്തും സൈക്കിൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ പല കോണുകളിലും ഉണ്ടാവും. ഇത് നടപ്പിൽ വരുത്തുന്നതിനുള്ള ചുമലത സ്വകാര്യ ഏജൻസികൾക്കായിരിക്കും. കൂടുതൽ സൈക്കിളുകൾ നഗരത്തിൽ എത്തുന്നതോടെ പാർക്കിംഗ് സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കേണ്ട ആവശ്യകതയും ഏറിയിരിക്കുകയാണ്. മെട്രോ സ്റ്റേഷനുകൾക്ക് പുറമേ മെട്രോ പാതയോട് ചേർന്നുള്ള ബസ് സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, ഓഫീസ് സമുച്ചയങ്ങൾ, സ്വകാര്യ ഭൂമികൾ, സ്കൂൾ – കോളേജ് പരിസരങ്ങൾ എന്നിവടങ്ങളിലും സൈക്കിൾ ഡോക്കുകൾ നിർമ്മിച്ച് നൽകും. കൂടുതൽ വിവരങ്ങൾക്ക് 0484 2846700 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
നഗരത്തിൽ കൂടുതൽ സൈക്കിൾ പാർക്കിംഗ് കേന്ദ്രങ്ങൾ വരുന്നു.
67
previous post