119
സംരംഭക രംഗത്തേക്ക് കടന്നു വരുന്ന യുവാക്കൾക്ക് കൂടുതൽ പ്രോത്സാഹന പദ്ധതികളുമായി കേരള സംസ്ഥാന വ്യവസായ വികസന കോര്പറേഷൻ. 2015 ൽ അവതരിപ്പിച്ച സീഡ് ഫണ്ടിംഗ് പദ്ധതിക്കു സമാനമായ രീതിയിലുള്ള സാമ്പത്തിക സഹായ പദ്ധതിയാണ് നടപ്പിൽ വരുത്തുക 2021-22 കാലഘട്ടത്തിൽ 30 സംരംഭക പ്രൊജെക്ടുകൾക്കു 25 ലക്ഷം രൂപാ വീതം അനുവദിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. വെറും സാമ്പത്തിക സഹായം മാത്രമല്ല ഈ പദ്ധതിയുടെ ഭാഗമായി യുവ സംരംഭകർക്ക് ലഭിക്കുക. പുതിയ സ്റ്റാർട്ട്-അപ്പുകൾ തുടങ്ങുന്നതിനുള്ള ഉപദേശക ലഭ്യത, ഇൻക്യൂബേഷൻ സൗകര്യങ്ങൾ, പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി യുവ സംരംഭകർക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 0484 2323010.