താരങ്ങളുമായി ഇനി സംവദിക്കാം, ‘ഉൺലു’ ആപ്പിലൂടെ
കോവിഡ് കാലത്ത് പുറത്തുവന്ന ആപ്പുകളിൽ ഏറെ ശ്രദ്ധേയമായ ‘ഉൺലു’ ആപ്പ് ഇപ്പോൾ മലയാള സിനിമ മേഖലയിലേക്കും സാന്നിധ്യം ഉറപ്പിക്കുന്നു. പ്രമുഖ സെലിബ്രെറ്റികളുമായി സംവദിക്കാൻ സഹായകമാവുന്ന ഈ സംവിധാനം ബോളിവുഡിലെയും സ്പോർട്സ് രംഗത്തെ പ്രമുഖരെയുമാണ് ആദ്യ ഘട്ടത്തിൽ ഉൾ പെടുത്തിയിരുന്നത്. പ്രശസ്ത ബാഡ്മിന്റൺ താരം സൈന നെഹ്വാൾ, ക്രിക്കറ്റ് താരം ഹർഭജൻ സിങ് എന്നിവർ ഈ ആപ്പിലെ പ്രമുഖ സാന്നിധ്യമായിരുന്നു. ഇവർക്ക് പുറമെ രാജ്യത്ത് സോഷ്യൽ മീഡിയ രംഗത്തു കൂടി പേരെടുത്ത പലരും ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
അടുത്ത കാലത്താണ് ഈ നൂതന ചാറ്റിങ് സംവിധാനം മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരെ കൂടി ഉൾപ്പെടുത്തി കൊണ്ട് വിപുലീകരിച്ചത്. ഇതിലൂടെ താരങ്ങളുമായി സംവദിക്കാനും വീഡിയോ ഷെയർ ചെയ്യാനും എഴുതാനും പാടാനും ആരാധകർക്ക് സാധിക്കും. മോളിവുഡിലെ പരിചിത മുഖങ്ങളായ സായ് കുമാർ, മഞ്ജിമ മോഹൻ, സരയു, എസ്തർ അലി, അർച്ചന കവി, ബിന്ദു പണിക്കർ, ജനനി അയ്യർ, കൈതപ്രം, തെസ്നി ഖാൻ, സുബി സുരേഷ്, സാജൻ പള്ളുരുത്തി എന്നിവരാണ് ആദ്യഘട്ടത്തിൽ സാന്നിധ്യമറിയിച്ചിരിക്കുന്ന പ്രമുഖർ. കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ഭാഗമായി സംഗീത ലോകത്തെ താരങ്ങളെ കൂടി ഉൾപ്പെടുത്തികൊണ്ട് ആപ്പ് പരിഷ്കരിക്കുമെന്നു അധികൃതർ അറിയിക്കുന്നു. മാത്രമല്ല മലയാളത്തിലെ മറ്റ് ചില ജനപ്രിയ താരങ്ങളെ കൂടി ‘ഉൺലു’ ആപ്പിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.