കോവിഡ് പ്രതിസന്ധികളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സംരഭകത്വത്തിലേക്കു ആകർഷിക്കുവാനും വേണ്ട സഹായങ്ങൾ നൽകുവാനുമായി നോർക്കയും കേരള സ്റ്റാർട്ട് അപ്പ് മിഷനും കൈകോർക്കുന്നു. ഇതിനുമാത്രമായി നോർക്ക പ്രവാസി സ്റ്റാർട്ട് അപ്പ് പ്രോഗ്രാം (NPSP) എന്ന പേരിൽ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. തിരിച്ചെത്തിയ പ്രവാസികളെ അവരുടെ മുൻ ജോലികളും കഴിവുകളും മറ്റ് പ്രവർത്തന മികവുകളുമെല്ലാം കണക്കിലെടുത്തു കൊണ്ട് അവർക്കാവശ്യമായ തൊഴിൽ സഹായങ്ങൾ ചെയ്തു കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ പുതിയ ബിസിനസ് ശൃഖലകൾ വിപുലപ്പെടുത്തുന്നതിനും കൂടുതൽ മുതൽ മുടക്കിന് തയാറുള്ള സംരഭകരെയും ഒരേ കുടകീഴിൽ അണിനിരത്തുന്നതിനും ലക്ഷ്യമിടുന്നു. രണ്ടു വർഷത്തിലധികമായി വിദേശത്ത് താമസിച്ചു ജോലി ചെയ്യുകയോ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവരോ ആയ പ്രവാസികൾക്കായിരിക്കും ഇതിൽ മുൻഗണന ലഭിക്കുക. വിവിധ സ്കീമുകളിൽ ഉൾപ്പെടുത്തി ഇവർക്ക് പ്രത്യേക പരിശീലന പരിപാടികളിലൂടെ അവർക്കു അനുയോജ്യമായ മേഖല കണ്ടെത്തുകയാണ് ഇതിലെ ആദ്യ നടപടി. ഇതിലൂടെ പ്രവാസികൾക്ക് 15% മൂലധന സബ്സിഡി ലഭിക്കും. കേരളത്തിലെ സംരംഭകത്വ മേഖലക്ക് ഉണർവ് പകരാൻ കഴിയുന്ന ഈ പദ്ധതി കൂടുതൽ പേർ പ്രയോജനപ്പെടുത്തുമെന്നു അധികൃതർ പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കു കേരള സ്റ്റാർട്ട് അപ്പ് മിഷൻ വെബ് സൈറ്റ് സന്ദർശിക്കുക.
പ്രവാസി സംരംഭകരെ സഹായിക്കാൻ പദ്ധതിയുമായി കേരള സ്റ്റാർട്ട് അപ്പ് മിഷൻ.
74
previous post