കൊച്ചി കോപ്പറേഷൻ മുൻകൈ എടുത്തു നടപ്പിലാക്കിയ ‘സമൃദ്ധി @ കൊച്ചി’ എന്ന 10 രൂപക്ക് ഉച്ചയൂണ് നൽകുന്ന പദ്ധതിയിലേക്ക് പൊതു ജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ കോര്പറേഷനൻ ഫണ്ടിൽ നിന്ന് പൈസ ചിലവാകാതെ സി എസ് ആർ ഫണ്ടുകൾ, മറ്റ് സംഭാവനകൾ എന്നിവയിൽ നിന്നെല്ലാം പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നത്. ഇതിനായി പുതിയൊരു ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പദ്ധതിക്ക് പണം സ്വീകരിക്കും. വരും ദിവസങ്ങളിൽ ഹോട്ടലിൽ കൂടുതൽ സൗകര്യങ്ങൾ വർധിപ്പിചു കൂടുതൽ പേർക്ക് ഭക്ഷണം നൽകുവാനാണ് ശ്രമിക്കുന്നത്. ആദ്യത്തെ 5 ദിവസം കൊണ്ട് 10,538 പേരോളം ഈ ജനകീയ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം വാങ്ങി കഴിച്ചു. എന്നാലും ഒരു ഊണിന് ഏതാണ്ട് 30 രൂപയോളം ചിലവ് വരുന്നുണ്ട്. ഇപ്പോൾ നഷ്ടം സഹിച്ചാണ് മുന്നോട്ടു പോകുന്നത്. കൂടുതൽ ജനകീയ സംഭാനകളിലൂടെ കാര്യങ്ങൾ മെച്ചപ്പെട്ടാൽ മിതമായ നിരക്കിൽ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും നൽകാൻ പദ്ധതിയുണ്ട്.
A/c Details:
Current Account No:- 11530200024910
Name:- Samridhi @ Kochi
Name of Bank:-Federal Bank Ernakulam South
IFS Code:- FDRL0001153
10 രൂപക്ക് ഉച്ചയൂണ് പദ്ധതി – സ്പെഷ്യൽ ഫണ്ട് തുറന്നു
105
previous post