തോരാ മഴയെ തുടർന്ന് ഉരുൾപൊട്ടലും പേമാരിയും നാശം വിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിലേക്കും ഇടുക്കിയിലെ കൊക്കയറിലേക്കും രക്ഷാദൗത്യത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കൊച്ചി നേവൽ എയർ സ്റ്റേഷനിൽ നിന്നും രാവിലെ തന്നെ പുറപ്പെട്ട ഹെലികോപ്റ്ററുകളും രക്ഷാ സേനാഗങ്ങളും ഏറെ ബുദ്ധിമുട്ടേറിയ ദൗത്യശ്രമങ്ങൾ തുടരുകയാണ്. വേണ്ടി വന്നാൽ നാളെയും ദൗത്യം തുടർന്നേക്കാം. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ അഭ്യർത്ഥനപ്രകാരം ഇന്നലെ തന്നെ തയാറെടുപ്പാകൾ പൂർത്തിയാക്കി രാവിലെ മഴ അൽപ്പം ശമിച്ചതോടെയാണ് ദൗത്യശ്രമങ്ങൾ ആരംഭിച്ചത്. പ്രധാനമായും ദുരന്ത മേഖലകളിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് മുഖ്യ പരിഗണ കൊടുത്തത്. വെള്ളം, ഭക്ഷണം., മരുന്നുകൾ ഇവയെല്ലാം ഇതിലുൾപ്പെടും. ഇടുക്കിയിൽ വണ്ടിപെരിയാറിലെ ജെ ജെ എം എം സ്കൂൾ ഗ്രൗണ്ടാണ് ഹെലികോപ്റ്ററുകൾ ഇറങ്ങുന്നതിനു മറ്റുമായി ഉപയോഗിച്ചത്. ഇതിനു പുറമേ ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കുവാൻ ആകാശ നിരീക്ഷണം നടത്തിയ സംഘം സ്ഥിഗതികൾ ജില്ലാ അധികൃതരെയും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ധരിപ്പിച്ചു. മുങ്ങൽ വിദഗ്ദ്ധർ അടങ്ങിയ രക്ഷാദൗത്യത്തിനുള്ള പ്രേത്യക സംഘങ്ങളും ദുരന്ത മേഖലയിലെ പ്രവർത്തനങ്ങളിൽ സജീവമാണ്. കൊച്ചി നേവൽ എയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് .വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
SOUTHERN NAVAL COMMAND UNDERTAKES OPERATION MADAD IN THE WAKE OF HEAVY RAINS IN KERALA
In light of the heavy rainfall in various parts of Kerala under the influence of a low pressure area in the Arabian Sea, multiple landslides had occurred at Kootickal in Kottayam district and Kokkayaar in Idukki district. Based on a request from the Kerala State Disaster Management Authority (KSDMA), a helicopter from Naval Air Station, INS Garuda was launched at 0900 h to the location for dropping relief materials prepared by KSDMA. In addition, Indian Navy also ferried relief materials including water bottles from the Southern Naval Comamnd resources to the nearest helipad at JJMM HS School-Yendayar. The helicopter undertook aerial sorties to assess the status of the floods and landslides for authorities to plan any land based search and rescue operations. At present all Air assets, Rescue teams, and Team of Naval divers
are kept standby to assist civil administration at short notice.