62
മാരിടൈം ഇന്ത്യ സമ്മിറ്റ് മാർച്ച് രണ്ട് മുതൽ.
കേന്ദ്ര തുറമുഖ – ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാരിടൈം സമ്മിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം രണ്ടാം തിയതി ഉൽഘാടനം ചെയ്യും. രാജ്യത്തെ തുറമുഖങ്ങങ്ങളിലും കപ്പൽ നിർമ്മാണ മേഖലകളിലും ഒക്കെയുള്ള സംരംഭക സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ഉതകുന്ന പ്ലാറ്റഫോം എന്ന രീതിയിലാണ് ഈ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. സമ്മിറ്റിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും പങ്കെടുക്കുവാൻ അവസരങ്ങൾ ഉണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.maritimeindiasummit.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.