158
എറണാകുളം കാരിക്കമുറി ചാവറ കൾച്ചറൽ സെന്ററിൽ അന്തരിച്ച ശ്രീ നെടുമുടി വേണുവിന് ആദരമർപ്പിച്ചു കൊണ്ട് ത്രിദിന ‘നെടുമുടി വേണു ഫിലിം ഫെസ്റ്റിവലി’ന് ആരംഭമായി. ഇതോടൊപ്പം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംവിധായകൻ ലാൽ ജോസ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ സംവിധായകൻ മോഹൻ, തിരക്കഥാകൃത്ത് ജോൺ പോൾ, ആര്ടിസ്റ് കലാധരൻ എന്നിവർക്കൊപ്പം കലാ സാമൂഹിക രാഷ്ട്രീയത്തിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഉൽഘാടന ദിവസമായ ഇന്നലെ ‘വിട പറയും മുൻപേ’ എന്ന ചിത്രം പ്രദർശിപ്പിച്ചു .15 ന് വൈകിട്ട് ‘അപ്പുണ്ണി’ 16 ന് ‘കള്ളൻ പവിത്രൻ’ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. വൈകിട്ട് ആറു മണിക്കാണ് ചിത്രപ്രദർശനം.