സപ്ലൈകോ ലോഗോ മത്സരം: എറണാകുളം സ്വദേശി അപര്‍ണ മുരളീധരന് വിജയി
സപ്ലൈകോ പുതിയ ലോഗോയ്ക്കു വേണ്ടി നടത്തിയ മത്സരത്തില്‍ ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സ്വദേശി അപര്‍ണ മുരളീധരന് വിജയിയായി. സംസ്ഥാനത്തു നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നുമായി 549 ലോഗോകളാണ് മത്സരത്തിനെത്തിയത്. അതില്‍ നിന്ന് സപ്ലൈകോ മാനേജര്മാരടങ്ങിയ എട്ടംഗസമിതി പത്ത് ലോഗോകള്‍ തിരഞ്ഞെടുത്തതില്‍ നിന്ന് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മനേജര്‍, എ ജി എം എന്നിവരടങ്ങിയ സമിതി സപ്ലൈകോയ്ക്ക് അനുയോജ്യമായ ലോഗോ തിരഞ്ഞെടുക്കുകയായീരുന്നു.
ലോഗോ സപ്ലൈകോയുടെ ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു.
വിജയിക്ക് 10,000 രൂപയുടെ ചെക്കും സപ്ലൈകോ കിറ്റും നല്‍കും. മത്സര വിജയിയായ അപര്‍ണ മുരളീധരന് ഇടപ്പിളളി അമൃത ഇന്സ്റ്റിറ്റ്ട്ടില് ബി എസ് സി വിഷ്വല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അച്ഛന് : എന്‍. മുരളീധരന് എഫ്.എ.സി.റ്റിയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. അമ്മ: സരളാ മുരളീധരന് എ.വി.റ്റി ജീവനക്കാരിയാണ്. സഹോദരന് : അര്ജ്ജുന് ചെന്നൈയില്‍ സൗണ്ട് എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്നു. ഏകദേശം ഒരു മാസം മുൻപാണ് സപ്ലൈകോ പുതിയ ലോഗോ ചേര്‍ത്ത ഡിജിറ്റല്‍ പരസ്യങ്ങള്‍ സ്വീകരിക്കുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത് .