നഷ്ടങ്ങൾ ഏറെ പറയുവാനുണ്ട് ഇത്തവണ കലാകാരന്മാർക്ക്. എന്നാൽ ശമനമില്ലാതെ തുടരുന്ന കോവിഡ് പ്രതിസന്ധികൾക്കിടയിലും, പതിവിൽ നിന്നു വ്യത്യസ്തമായി കോമഡി പ്രോഗ്രാമുകൾ ഓൺലൈനിൽ എത്തിക്കുകയാണ് കൊച്ചിയിലെ ഏറ്റവും പേരെടുത്ത ഹാസ്യ കലാകാരൻമാരുടെ സംഘം.
കൊല്ലം ടീ.കെ.എം. എഞ്ചിനീറിങ് കോളേജിന്റെ യുഎയിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയ്ക്കുവേണ്ടി കൊച്ചിൻ ഗിന്നസ് സംഘമാണ് ഇത്തവണ കോമഡി ഷോ ഓൺലൈനിൽ ഒരുക്കുന്നത് .
എല്ലാത്തവണത്തേയും പോലെ ഇത്തവണയും വാർഷികം ആഘോഷമാക്കാൻ ആഗ്രഹിച്ച പൂർവ വിദ്യാർത്ഥി സംഘടനയ്ക്കു മുൻപിൽ വില്ലനായത് കോവിഡ് പ്രതിസന്ധിയാണ്. മുപ്പത്തിമൂന്നാം വാർഷികം ആഘോഷിക്കുന്ന വിദ്യാർത്ഥി കൂട്ടായ്മ എല്ലാ വാർഷികാഘാഷങ്ങൾക്കും കേരളത്തിൽനിന്നുള്ള കലാകാരന്മാരെ യുഎയിൽ പരിപാടികൾക്കായി കൊണ്ടുപോകാറുണ്ട്. ഇത്തവണ കോവിഡ് പ്രതിസന്ധി കാരണം അത് നടന്നില്ല. അബുദാബിയിൽ വച്ച് ഡിസംബർ രണ്ടിനാണ് പ്രോഗ്രാം നിശ്ചച്ചിയിച്ചിരിക്കുന്നത്. എന്നാൽ പ്രതിസന്ധികൾക്കിടയിലും വാർഷികം വത്യസ്ഥമായ രീതിയിൽ ആഘോഷമാക്കാൻ ഇത്തവണ കൊച്ചിൻ ഗിന്നസിന്റെ ഹാസ്യകലാകാരന്മാരും അവർക്കൊപ്പമുണ്ട്. കൊച്ചിൻ ഗിന്നസ് ഓൺലൈനിൽ ആയിട്ടായിരിക്കും ഇത്തവണ കോമഡി ഷോകളുമായി അവർക്കു മുൻപിൽ എത്തുന്നത്.
കൊച്ചിൻ ഗിന്നസിന്റെ അമരക്കാരൻ കെ.സ് പ്രസാദ് നേത്രത്വം കൊടുക്കുന്ന സ്കിറ്റുകൾ കൊച്ചി കലാഭവൻ ഓഡിറ്റോറിയത്തിൽ ചിത്രീകരണം പൂർത്തീകരിച്ചു കഴിഞ്ഞു. എഡിറ്റിങ് ജോലികൾക്കു ശേഷം അങ്ങോട്ടേക്ക് അയച്ചുകൊടുക്കും.
വിദേശത്തും സ്വദേശത്തും പതിവായി സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തിരുന്ന കലാകാരന്മാർ ഏറെ നാളുകളായി ദുരിതത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയിലുള്ള കലാകാരന്മാർക്ക് കൈത്താങ്ങാകാൻ ഇത്തരം പരിപാടികൾക്കു കഴിയുമെന്നതിനാലാണു കൊച്ചിൻ ഗിന്നസ് പുതിയൊരു ആശയം മുന്നോട്ടുവെച്ച് നടപ്പിലാക്കിയിരിക്കുന്നത്.