പട്ടണത്തെ പുരാവസ്തു മ്യൂസിയത്തിൻറ്റെ നിർമ്മാണ ജോലികൾ ഉടൻ പുനരാരംഭിക്കും.
ചരിത്ര ഗവേഷണ ഉത്ഘനനത്തിലൂടെ കണ്ടെത്തിയ വിലപ്പെട്ട ചരിത്രാവിശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനും മറ്റുമായി തയാറാക്കികൊണ്ടിരിക്കുന്ന മ്യൂസിയത്തിൻറ്റെ പുനർനിർമ്മാണം ഈ മാസം തന്നെ ആരംഭിക്കുമെന്ന് പുരാവസ്തു മ്യൂസിയം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. മ്യൂസിയം എത്രേയും വേഗം പ്രവർത്തനക്ഷമം ആക്കണമെന്നുള്ള ആവിശ്യം ഈ അടുത്തകാലത്തു കൂടുതൽ ശക്തമാവുകയായിരുന്നു. 2007 ൽ ആരംഭിച്ച ഉത്കനനത്തിന് ചരിത്ര ഗവേഷണ കൗൺസിൽ ആണ് നേതൃത്വം നൽകുന്നത്. ഇതുവരെ വരെ നടന്ന ഉത്കനനങ്ങളിലൂടെ മൂവായിരം വർഷങ്ങൾക്ക് മുൻപ് വരെ നിലനിന്നിരുന്ന വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൻറ്റെ നിരവധി ചരിത്രാവിശിഷ്ടങ്ങളും രേഖകളും ആണ് ലഭിച്ചത്. പ്രദേശത്തെ ഗവേഷണ പഠനങ്ങളെ കൂടുതൽ സഹായിക്കുവാനായി സർക്കാർ രൂപവത്കരിച്ച മുസിരിസ് പൈതൃക പദ്ധതി പ്രകാരം ടൂറിസം വകുപ്പാണ് രണ്ടു നിലയുള്ള സൈറ്റ് മ്യൂസിയം പണിയാൻ അനുമതി നൽകിയിരിക്കുന്നത്. മുസിരിസ് പദ്ധതി പ്രകാരമുള്ള മറ്റ് മ്യൂസിയങ്ങൾ തുറന്നു പ്രവർത്തനമാരംഭിച്ചെങ്കിലും ഇതിൻറെ പ്രവർത്തനം മാത്രം ഇഴഞ്ഞാണ് നീങ്ങുന്നത്. 2 35 കോടി ബഡ്ജെറ്റിൽ തയാറാക്കി വരുന്ന മ്യൂസിയത്തിനുള്ള തുക കുറച്ചു കാലം മുൻപ് തന്നെ അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഇടയിൽ നിലചു പോയത്. കേന്ദ്രത്തിന്റെ ഒരു പ്രത്യക അനുമതി കിട്ടാൻ വൈകിയതാണ് നിർമ്മാണം നിലക്കുവാൻ
കാരണമായതെന്ന് പറയപ്പെടുന്നു. ചരിത്രാവിശിഷ്ടങ്ങളും അമൂല്യ ശേഖരങ്ങളുമെല്ലാം ഇപ്പോൾ പൊതു ജനങ്ങൾക്ക് കാണുവാൻ സാധികാത്ത രീതിയിൽ മറ്റൊരു സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. മ്യൂസിയം തയാറുകുന്നതോടെ സാധാരണക്കാർക്കും ചരിത്ര വിദ്യാർത്ഥികൾക്കും കൂടുതൽ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷയിലാണ് അധികൃതർ.