തൃപ്പൂണിത്തുറ: സൈക്കിൾ ഉപയോഗിക്കുന്നവർ പരിസ്ഥിതി സൗഹാർദ്ദ മാർഗങ്ങളിലൂടെ നാടിനെ സേവിക്കുകയാണ് എന്ന ശക്തമായ സന്ദേശമുയർത്തികൊണ്ട്, സാധാരണക്കാർക്കിടയിൽ സൈക്കിൾ യാത്ര പ്രാത്സാഹിപ്പിക്കാൻ പെഡൽ ഫോഴ്സ് കൊച്ചി കേരളത്തിലെ 50 സ്ഥലങ്ങളിൽ ആയി സംഘടിപ്പിക്കുന്ന Ride to Serve India സൈക്കിൾ റാലിയുടെ ആദ്യ റാലി തൃപ്പൂണിത്തുറയിൽ നടന്നു.
എന്തിനും ഏതിനും കാറും ബൈക്കും ഉപയോഗിക്കുന്നതിന് പകരം സൈക്കിൾ യാത്ര ജനകീയമാക്കാൻ സംഘടിപ്പിച്ച യാത്ര പെഡൽ ഫോഴ്സ് സ്ഥാപകനും സക്ഷം ആലപ്പുഴ ജില്ലാ സൈക്കിൾ റാലി കോ ഓർഡിനേറ്ററുമായ ജോബി രാജു കണ്ടനാട് തൃപ്പൂണിത്തുറ ഗാന്ധി സ്ക്വയറിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു
50 പേർ പങ്കെടുത്ത യാത്രയിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 5 പേർക്ക് പെഡൽ ഫോഴ്സ് ഗ്രീൻ കാർഡും സമ്മാനമായി നൽകി. www.pedalforce.org എന്ന വെബ്സൈറ്റ് ഇവരുടെ കൂട്ടായ്മ്മയിൽ അംഗമാകാനും അവസരമുണ്ട്