കൊച്ചി തുറമുഖ ട്രസ്റ്റിന് കീഴിലുള്ള വെല്ലിങ്ടൺ ഐലൻഡിലെ അതിവിശാലമായ സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങൾ ഇനി മുതൽ കൊച്ചിയുടെ വ്യാസായിക നഗരത്തിനു പുതു ശോഭ നൽകും. തുറമുഖവുമായി ബന്ധപ്പെട്ട് ബിസിനസുകളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോ, ഹോട്ടലുകളോ, സിമന്റ് വ്യവസായമോ, ടൂറിസം സ്ഥാപനങ്ങളോ അങ്ങനെ എന്ത് തരം പ്രവർത്തനങ്ങൾ തുടങ്ങുവാനുള്ള സ്ഥലസൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. വല്ലാർപ്പാടം ടെർമിനൽ കൂടുതൽ സജീവമായതോടെയാണ് പഴയ കൊച്ചി തുറമുഖത്തെ അനുബന്ധ സ്ഥലങ്ങളിലും കെട്ടിടങ്ങളിലും തിരക്ക് കുറഞ്ഞു തുടങ്ങിയത്. ജീവനക്കാരിൽ നല്ലൊരു ശതമാനവും അങ്ങോട്ട് മാറി. . എന്നാൽ അതി വിശാലമായ ഇവിടുത്തെ സ്ഥല സൗകര്യങ്ങൾ ആർക്കും ഉപകാരമില്ലാത്ത പോകരുത് എന്ന നിർബന്ധമുള്ളതിനാൽ കൊച്ചി പോർട്ട് ട്രസ്റ് അധികൃതർ ഇത് താല്പര്യമുള്ളവർക്ക് വിലക്ക് വാങ്ങുവാനും ഭൂമി പാട്ടത്തിനു നല്കുവാനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നു.
ഈയടുത്ത കാലത്ത് വ്യവസങ്ങൾക്ക് ഭൂമി നൽകാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര സര്ക്കാർ നയം രൂപീകരിച്ചതും ഈ മാറ്റത്തിന് മുഖ്യ കാരണമായി തീർന്നു. ഇതിൽ ഏറെ ആകർഷകമായ കെട്ടിടം കൊച്ചി തുറമുഖ ആസ്ഥാന മന്ദിരത്തിന് സമീപം സ്ഥിതി ചെയുന്ന പൗരാണിക ഭംഗിയുള്ള ഒരു പഴയ കെട്ടിടമാണ്. ഇന്നും തലയെടുപ്പോടുകൂടി നിൽക്കുന്ന 25,000 ചതുരസ്ത്ര അടി വിസ്തീർണമുള്ള ഈ കെട്ടിടവും ഇഷ്ടക്കാർക്ക് ജോലി സംബന്ധമായാ കാര്യങ്ങൾക്ക് പ്രയോജനപെടുത്താൻ സാധിക്കും. ടുറിസം മേഖലക്ക് കൂടുതൽ അനുയോജ്യമായ ഒരു കെട്ടിടസമുച്ചയമാണിത്. ഇവിടുത്തെ മറ്റൊരു ആകർഷണ കേന്ദ്രമായ മാരിടൈം യൂനിവേഴ്സിറ്റി പ്രവർത്തിച്ചിരുന്ന 6,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും സംരഭകർക്കായി തുറന്നിട്ടിരിക്കുകയാണ്. മാത്രമല്ല വാട്ടർ ഫ്രണ്ടേജ് ആവശ്യമുള്ളവർക്ക് അതും ലഭ്യമാകും. ഒരേക്കർ ഭൂമിക്കു കുറഞ്ഞ പ്രതിവർഷ വാടക 10 ലക്ഷം രൂപയാണ്. 30 വർഷത്തെ പാട്ടത്തിനായിരിക്കും ഭൂമി നൽകുക. വെയർ ഹൗസിങ്, ഗോഡൗൺ, മറ്റു ശേഖരണ കേന്ദ്രങ്ങൾ എന്നിവക്കും നിരവധി കെട്ടിടങ്ങൾ ഒഴിഞ്ഞു കിടപ്പുണ്ട്. ഇത്തരം നവീനമായ പദ്ധതികൾ കൊച്ചിയുടെ വ്യാവസായിക കുതിപ്പിന് കൂടുതൽ കരുത്തേകുമെന്ന ശുഭ പ്രതീക്ഷയിലാണ്വ്യാ നഗരത്തിലെ വ്യാപാര – വ്യവസായ സമൂഹം.