സംസ്ഥാനത്ത് ഇന്നുമാത്രം കോവിഡ് കേസുകൾ 1038.
കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ എതിരെ പോരാടുമ്പോൾ തന്നെ സംസ്ഥാനത്ത് പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണം ഇതാദ്യമായി ആയിരത്തിനു മുകളിലേക്കു കുതിച്ചുയർന്നു. ഇന്നത്തെ കണക്കുപ്രകാരം 1038 കേസുകളാണ് പോസിറ്റീവ് പട്ടികയിൽ ഉൾപെട്ടുപ്പെട്ടിരിക്കുന്നത്.
ജില്ല തിരിച്ചുള്ള കണക്കുകൾ…
തിരുവനന്തപുരം 226
കൊല്ലം 133
ആലപ്പുഴ 120
കാസറഗോഡ് 101
എറണാകുളം 93
മലപ്പുറം 61
തൃശൂർ 56
കോട്ടയം 51
പത്തനംതിട്ട 49
ഇടുക്കി 43
കണ്ണൂർ 43
പാലക്കാട് 34
കോഴിക്കോട് 25
വയനാട് 4
ഇതിൽ എറണാകുളത്തു ഇന്നത്തെ 93 പോസറ്റീവ് കേസുകളിൽ 66 രോഗികളും സമ്പർക്കത്തിലൂടെയാണ് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ആലുവ, കീഴ്മാഡു തുടങ്ങിയ സ്ഥലങ്ങളിൽ ക്ലസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിച്ചു. വെറും 10 ദിവസത്തിനുള്ളിൽ 586 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയപ്പെട്ടു. ഇന്ന് സാഹചര്യങ്ങൾ കൂടുതൽ വഷളായതിനെ തുടർന്ന് ആലുവയിൽ കർഫ്യൂ പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്.
ചെല്ലനത്ത് രോഗ വ്യാപന നിരക്ക് നേരിയ തോതിൽ കുറവ് സംഭവിച്ചത് മാത്രമാണ് ആകെ അല്പം പ്രതീക്ഷ നൽകുന്നത്. എന്നാൽ കടൽ ക്ഷോഭം മൂലമുണ്ടായ കഷ്ടതകൾക്ക് ഇനിയും കുറവ് വന്നിട്ടില്ല.
ജില്ലയിൽ ആകെയുള്ള രോഗികളിൽ 211 പേർ ചെല്ലാനത്ത് നിന്നും 74 പേർ ആലുവയിൽ നിന്നും 77 പേർ കീഴ്മാട് പഞ്ചായത്തിൽനിന്നുമാണ്. കേസുകളുടെ ദൈനംദിന എണ്ണത്തിൽ 90% പ്രാഥമിക സംപ്രേഷണത്തിൽ നിന്നാണ്. മരട്മുനിസിപ്പാലിറ്റിക്ക് അകത്തുള്ള ഡിവിഷൻ 23, 24, 25 ൽ പുതിയ കണ്ടെയ്നർ സോണുകൾ സ്ഥാപിച്ചു. മുളന്തുരുത്തി ഏഴാം ഡിവിഷൻ, ആലങ്ങാട് പഞ്ചായത്ത് 11-ാം വാർഡ്, മുക്കന്നൂർ പഞ്ചായത്ത് ഏഴാം വാർഡ് എന്നിവയും അടച്ചു.