എണ്ണായിരത്തി അഞ്ഞൂറ് ആണികളിൽ ഇതാ ഒരു ഫഹദ് ഫാസിൽ ചിത്രം!
മുൻപും വ്യത്യസ്തമായ കലാസൃഷ്ടികളിലൂടെ ആരാധാകരെ അമ്പരപ്പിച്ച ഡാവിഞ്ചി സുരേഷ് ഇപ്പോൾ ഇതാ അവിശ്വസനീയം എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു കലാരൂപവുമായി എത്തിയിരിക്കുന്നു.
മൂന്നടി വലിപ്പമുള്ള ബോര്‍ഡില്‍ എണ്ണായിരത്തി അഞ്ഞൂറോളം ആണികൾ ഉപയോഗിച്ചാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ബ്ലൂടെക് ആണികളും മുള്ളാണികളും ആണ് ഇതിനായി തെരെഞ്ഞെടുത്തത്. മൂന്നു ദിവസം കൊണ്ടാണ് ഇത്രയും ആണികള്‍ അടിച്ചു തീര്‍ത്തുകൊണ്ടു വ്യത്യസ്തമായ ഈ കലാസൃഷ്ടി നിർമ്മിച്ചത്.
ദൂരെയുള്ള നോട്ടത്തില്‍ ഡോട്ട് ഡ്രോയിങ് ആണെന്ന് തോന്നുമെങ്കിലും സൈഡില്‍ നിന്നു നോക്കുമ്പോള്‍ മാത്രമാണു ആണികളാണെന്ന് മനസിലാകുക ( ത്രീഡി ഡോട്ട് ) ആണിയില്‍ ആളുടെ ഛായ കൊണ്ടുവരാന്‍ കുറച്ചു കഷ്ടപ്പാടുണ്ട് ആണിച്ചിത്രം എങ്ങനെ ചെയ്യുന്നു എന്നുള്ള വീഡിയോ അദേഹം യൂട്ടൂബില്‍ ഇട്ടിട്ടുണ്ട്.
ചിത്രങ്ങളുടെയും ശില്പങ്ങളുടെയും വ്യത്യസ്ത മീഡിയങ്ങളിലുള്ള പരീക്ഷണങ്ങള്‍ ഇനിയും തുടരുമെന്നും അതിനുള്ള തുടർ പ്രോത്സാഹനങ്ങൾ ഉണ്ടാവേണമെന്നും സുരേഷ് പറഞ്ഞു വെക്കുന്നു.