ഭാരതീയ തപാല്‍ വകുപ്പിന്റെ പി.എല്‍.ഐ/ആര്.പി.എല്‍.ഐ മഹാ ലോഗിന്‍ ദിനത്തോടനുബന്ധിച്ച് ജില്ലയിൽ ഇന്ന് ആരംഭം കുറിച്ച മേള നാളെയും തുടരും. പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പോളിസി എടുക്കാന്‍ അവസരം. എറണാകുളം പോസ്റ്റല്‍ ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിനായി പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണമേഖല ജീവനക്കാര്‍ക്ക് പുറമേ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്ട്, മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്, അഭിഭാഷകര്‍, എന്‍.എസ്.ഇ/ ബി.എസ്.ഇ കമ്ബനി, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും ഇന്‍ഷുറന്‍സ് എടുക്കാം.
ഗ്രാമീണമേഖലയില്‍ ഉള്ളവര്‍ക്ക് റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ചേരാം. പ്രായപരിധി 18 -55. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് മേളകള്‍ നടക്കുക.
പോളിസിയില്‍ ചേരുന്നതിനു ഡിപ്പാര്‍ട്ട്മെന്റല്‍ ഐഡി കാര്‍ഡ് (പി.എല്‍.ഐ.ക്ക് മാത്രം), ആധാര്‍ കാര്‍ഡ,് വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തണമെന്ന് എറണാകുളം പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 7907530925