കൊച്ചി ഇടപ്പളളിയില്‍ റീജിയണല്‍ വാക്സിന് സ്റ്റോര്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചു സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വാക്സിന് സ്റ്റോറാണ് ഇടപ്പളളിയിലേത്. എറണാകുളം ഉള്‍പ്പെടെയുളള 5 ജില്ലകളിലേക്ക് വിതരണം നടത്തുവാനുളള വാക്സിന് സൂക്ഷിക്കുവാനാവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങളോടും കൂടിയാണ് സ്റ്റോര്‍ പ്രവര്ത്തമാരംഭിച്ചിട്ടുളളത്.
ഇതോടൊപ്പം കരുവേലിപ്പടിയിലും, കടവന്ത്രയിലും പ്രവര്‍ത്തിച്ചിരുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ചു നടന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഇനി മുതല്‍ ഈ ആശുപത്രികളില്‍ ലഭ്യമാകും.
ദേശീയ നഗര ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. മാത്യൂസ് നുമ്പേലിയുടെ കീഴിലുള്ള ഒരു വലിയ ടീമാണ് ഈ പ്രവർത്തങ്ങൾക്ക് നേത്രത്വം നൽകുന്നത്. ചടങ്ങിൽ കൊച്ചി മേയർ എം അനിൽകുമാർ, എറണാകുളം എം പി ഹൈബി ഈഡൻ, തൃക്കാക്കര എം എൽ എ പി ടി തോമസ് എന്നിവർ പങ്കെടുത്തു.