കൊച്ചി മറൈൻഡ്രൈവിൽ നവീകരണ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം ഈ മാസം പൂർത്തിയാകും. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ)ൻ്റെ നേത്രത്വത്തിൽ എ.പി.ജെ.അബ്ദുൾകലാം മാർഗ് മുതൽ കെട്ടുവളളംവരെയുള്ള ഭാഗത്തെ നവീകരണം ആണ് പൂർത്തിയാകുന്നത്. അവിടെ നിന്ന് ഗോ ശ്രീ പാലം വരെയുള്ള ഭാഗത്തെ നവീകരണ ജോലികളും അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. നടപ്പാതയുടെ അറ്റകുറ്റപണികൾ തീർത്ത് ഈ മാസം അവസാനം തുറന്നുനല്കും. മറൈൻഡ്രൈവ് അടിമുടി മാറ്റുവാനുള്ള സൗന്ദര്യവത്കരണ ജോലികൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് . 2 .4 കിലോമീറ്റർ നീളം ഉള്ള നടപ്പാതയാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ദർബാർഹാൾ ഗ്രൗണ്ട് മുതൽ മംഗളവനം വരെ തടസ്സങ്ങൾ ഇല്ലാതെ ഈ നടപ്പാതയിലൂടെ യാത്ര ചെയ്യാം. മറൈൻഡ്രൈവിനെ കൂടുതൽ സുന്ദരമാക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുവാണ്. അടിസ്ഥാന വിനോദ സൗകര്യങ്ങളൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ ആയിരിക്കും മറൈൻഡ്രൈവിൽ പുതിയതായി വരുന്നത്. ഓപ്പൺ സ്പേസ് കോറിഡോർ എന്ന് പേരിട്ട പദ്ധതിയുടെ പ്രവർത്തനങ്ങൾ ഈ വർഷം ജൂണിലാണ് തുടങ്ങിയത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗം കൂടിയായ ഈ പ്രവർത്തനങ്ങൾക്.7.85 കോടി രൂപയാണ് പദ്ധതി ചെലവ്. തിരക്കുള്ള നഗരത്തിനടുത്ത് തന്നെ കണ്ണിനു കുളിർമ്മയേകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന മറൈൻഡ്രൈവ് പൊതുജനങ്ങൾക്കു എപ്പോഴും ആസ്വാദ്യമാണ്. നടപ്പാതയുടെ നീളം കൂട്ടുന്നത് ജനങൾക്ക് കൂടുതൽ സൗകര്യ പ്രദമാകും .കുട്ടികൾക്കായുള്ള കളി സ്ഥലവും നടപ്പാതയിൽ ഉണ്ടാകും. പഴയ ഇരിപ്പടങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കും. കാഴ്ച വൈകല്യമുള്ളവർക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി നടപ്പാതയിലെ പൊളിഞ്ഞ ടൈലുകൾ മാറ്റി ടാക്ക്ടൈൽ സ്ഥാപിക്കും.പുതിയ സി.സി ടിവി ക്യാമറകൾ, ടോയ്ലെറ്റുകൾ, പുതിയ അലങ്കാര വിളക്കുകൾ തുടങ്ങിയവ നടപ്പാതയിൽ ഉണ്ടാകും. കൂടാതെ ശിൽപങ്ങൾക്കായി പ്രത്യേക സ്ഥലവും ഉണ്ടായിരിക്കും.
കൊച്ചി മറൈൻഡ്രൈവിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .
61
previous post