72
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 കലാകാരന്മാരുടെ വ്യത്യസ്ത ആശയങ്ങൾ വൈവിധ്യമാര്‍ന്ന ചിത്രങ്ങളിലൂടെയും കലാരൂപങ്ങളിലൂടെയും പ്രദർശിപ്പിക്കുന്ന റെസിലിയൻസ് കലാപ്രദർശനം എറണാകുളം ദർബാർ ഹാൾ ഗാലറിയിൽ പുരോഗമിക്കുന്നു. ഏറെ പുതുമ നിറഞ്ഞതും വൈവിധ്യമാർന്നതുമായ പ്രദർശന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. വർത്തമാന കാലത്തെ യാഥാർഥ്യങ്ങൾ പ്രേക്ഷകരുമായി ഇവിടെ സംവദിക്കുന്നു. എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രദർശന സമയം. പ്രദർശനം 13 ന് സമാപിക്കും.
തന്യ എബ്രഹാമാണ് കുറേറ്റർ. ബി എസ് അനു, ബാലഗോപാലൻ, ഗോഡ്ഫ്രീ ദാസ്, ജോൺ ഡേവി, എസ് എൻ മനേഷ് ദേവ ശർമ, ഓ ജെ ദിലീപ്, കെ ആസ് പ്രകാശൻ, രാംദാസ് തോലിൽ, വി ജെ റോബർട്ട്, കെ കെ സനൂൽ, സുമേഷ് കമ്പളൂർ, സുരേഷ് രാമൻ എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.