റോ റോ സർവീസുകൾ പുനരാരംഭിക്കുന്നു
കൊച്ചിയിലെ ഗതാഗത സംവിധാനത്തിന് കൂടുതൽ കരുത്ത് നൽകികൊണ്ട് 2 റോ റോ സർവീസുകൾ കൂടി ശനിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ദേശിയ ഉൾനാടൻ കല ഗതാഗത അതോറിറ്റിയും കേരള സ്റ്റേറ്റ് ഇൻലൻഡ് നാവിഗേഷൻ കോപ്പറേഷനും ചേർന്നാണ് ഈ സർവീസുകൾ നടത്തുക. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 31 ന് രാവിലെ ഓൺലൈനായി സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. ആരംഭഘട്ടത്തിൽ കണ്ടെയ്നർ നീക്കത്തിനാണ് ഈ സർവീസുകൾ പ്രധാനമായും ഉപയോഗിക്കുക. കൊച്ചി കപ്പൽ ശാലയിൽ 15 കോടി രൂപ ചെലവിൽ നിർമ്മിച്ച റോ റോകൾക്ക് 375 ടൺ ഭാരശേഷിയുണ്ട്. ഒരുമണിക്കൂർ ഇടവിട്ടുള്ള സർവീസുകളുടെ ആദ്യ ഘട്ടത്തിൽ പ്രതിദിനം 100 കണ്ടെയ്നറുകളുടെ സുഗമമായ നീക്കമാണ് ലക്ഷ്യമിടുന്നത്. സമയക്രമവും നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറു മുതൽ ഉച്ചക്ക് രണ്ടു വരെയും, മൂന്നു മുതൽ രാത്രി 11 വരെയുമാണ് പുതുക്കിയ സമയക്രമം. വെല്ലിങ്ടൺ ഐലൻഡ് – ബോൾഗാട്ടി റൂട്ടിലാണ് സർവീസ് നടത്തുക. അടുത്തഘട്ടം മുതൽ യാത്രക്കാരെ കയററ്റുന്നതിന് മുൻതൂക്കം നൽകും.
കൊച്ചി നഗരത്തിനുള്ളിലൂടെയുള്ള വലിയ ചരക്കു വാഹനങ്ങളുടെ നീക്കങ്ങൾ ഒഴിവാക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത് . നഗരത്തിലെ മേൽപാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ കണ്ടെയ്നർ വാഹനങ്ങൾ ഇതിലൂടെ വഴി തിരിച്ചുവിടുന്നതിലൂടെ ഗതാഗത പ്രശനങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം കാണാനാകും.