വർധിച്ചു വരുന്ന കോവിഡ് വ്യാപനം നേരിടാനായി ഓക്സിജൻ സൗകര്യമുള്ള 100 കിടക്കകൾ ഉൾപ്പെടുന്ന ഒരു താൽകാലിക ആശുപത്രി തയാറാക്കുന്ന പദ്ധതിയുമായി കൊച്ചി കോർപറേഷൻ. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വെല്ലിങ്ടൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്റർ ആണ് അവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ പാകത്തിൽ ഒരു താൽകാലിക കോവിഡ് ആശുപത്രിയായി മാറ്റുക. കൊച്ചി മേയർ എം അനിൽകുമാർ പോർട്ട് ട്രസ്റ് ചെയർപേഴ്സൺ ഡോ എം ബീന എന്നിവർ ഇന്നലെ കൺവെൻഷൻ സെന്റർ സന്ദർശിച്ചു നിലവിലെ സൗകര്യങ്ങൾ വിലയിരുത്തി. ഹാൾ വിട്ടു നൽകാനുള്ള സന്നദ്ധത ട്രസ്റ് നേരത്തെ അറിയിച്ചതിനെ തുടര്‍ന്നു ഓക്സിജൻ പാനലുകൾ ഹാളിൽ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. മുൻപ് വലിയ ഇവെന്റുകൾക്കും മറ്റും സ്ഥിരം വേദിയയായിരുന്ന സാമുദ്രിക ഹാൾ ആശുപതിയാക്കുമ്പോൾ ഉണ്ടാക്കുന്ന മുഴുവൻ ചിലവുകളും കോർപറേഷൻ വഹിക്കുമെന്നും മേയർ അറിയിച്ചു. പ്രാരംഭ കണക്കെടുക്കു പ്രകാരം ഏകദേശം 30 – 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. വരുന്ന പത്തു ദിവസത്തിനുള്ളിൽ ഓക്സിജൻ സൗകര്യം ലഭ്യമാക്കും. ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരെയും ജില്ലാഭരണകൂടം നിയമിക്കും.
കോവിഡ് താൽകാലിക ആശുപത്രി തയാറാക്കി കൊച്ചി കോർപറേഷൻ.
79
previous post