105
ഇനി മെട്രോയിൽ സാനിറ്റൈസേഡ് കറൻസികൾ മാത്രം
സർവിസുകൾ പുനരാരംഭിക്കുന്ന കൊച്ചി മെട്രോയിൽ ഇനി മുതൽ ടിക്കറ്റ് കൗണ്ടറുകളിൽ സാനിറ്റൈസ് ചെയ്ത കറൻസികൾ തിരികെ നൽകും. ഈ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു കൌണ്ടറിൽ ടിക്കറ്റിനു ക്യാഷ് ബോക്സ് സൗകര്യങ്ങളും ഏർപ്പെടുത്തും. യാത്രക്കാർ പണം ബോക്സിൽ ഇടുമ്പോൾ ബാക്കി തുക സാനിറ്റൈസ് ചെയ്ത കറൻസികളാവും നല്കുക കൈയുറ ധരിച്ച ജീവനക്കാർ ആകും ഈ ജോലികൾ കൈകാര്യം ചെയുക. മാത്രമല്ല വർഷങ്ങൾക്കു മുൻപ് അവതരിപ്പിച്ച വൺ കാർഡ് പദ്ധതിക്ക് വീണ്ടും പ്രചാരം നൽകും. ഇത് മൂലം നേരിട്ടുള്ള ക്യാഷ് ഇടപാടുകൾ ഒഴിവാക്കാൻ സാധിക്കും. കോവിഡ് 19 സുരക്ഷ പ്രോട്ടോകോൾ മെട്രോയിലും കർശനമായി പാലിക്കപ്പെടുമെന്നും അധികൃതർ ഉറപ്പിച്ചു പറയുന്നു.