കേരള സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിക്കുന്ന ആറാമത് സീഡിംഗ് കേരള ഉച്ചകോടി നാളെ ആരംഭിക്കും. ഓൺലൈനായി നടക്കുന്ന രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ ഉച്ച കോടിയിൽ ഇടത്തരം – ചെറുകിട നഗരങ്ങളിലെ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് മികച്ച നിക്ഷേപ അവസരം തേടുന്നതിന്ന പ്രേത്യക ഊന്നൽ നൽകുന്നത്. ഇത്തരം ചെറുകിട സംരംഭങ്ങളെ പരിഗണിക്കുന്നതിലൂടെ സ്റ്റാർട്ട് അപ്പ് ഭാരത് എന്ന ദേശിയ ആശയത്തിന് വൻ പ്രചാരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏയ്ഞ്ചൽ നിക്ഷേപങ്ങളെ കുറിച്ച് സംസ്ഥാനത്തെ നിക്ഷേപകരിൽ അവബോധം വളർത്തി സ്റ്റാർട്ട് അപ്പ് സംരംഭകളിലേക്ക് നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീഡിംഗ് കേരള എന്ന ഈ സംരഭ മേള സംഘടിപ്പിക്കുന്നത്. .കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 150 പേർക്കാണ് ഉച്ച കോടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. 100 നിക്ഷേപേക ശേഷിയുള്ളവരും 20 മികച്ച നിക്ഷേപക ഫണ്ടുകളും 14 ഏയ്ഞ്ചൽ നെറ്റവർക്കുകളും 30 സ്റ്റാർട്ട് അപ്പ് സംരംഭങ്ങളും കോർപറേറ്റ് സ്ഥാപനങ്ങളും ഉച്ചകോടിയുടെ ഭാഗമാകുന്നുണ്ട്. നാളെ വൈകിട്ടു നടക്കുന്ന ഉൽഘാടന ചടങ്ങിൽ ഇൻഫോസിസ് സഹ സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും യുവ സംരംഭകർക്ക് അവസരങ്ങളുടെ ഒരു വലിയ വാതായനമാണ് ഈ വേദി സജ്ജമാക്കുന്നത്.
സീഡിംഗ് കേരളക്ക് നാളെ തുടക്കം
115